ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്

sponsored advertisements

sponsored advertisements

sponsored advertisements

25 January 2022

ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിശദീകരണവുമായി നിയമമന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് എ ജിയുടെ നിര്‍ദേശപ്രകാരമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി ആര്‍ ബിന്ദുവിനെതിരെയുമുള്ള പരാതികളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തിലേത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ച ശേഷം, രാജ്യത്തെ നിയമത്തിന് അനുസൃതമായാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതിയുടെ വിധി കൂടി പരിഗണിച്ച ശേഷമാണ് ഓര്‍ഡിനന്‍സെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.