പി.ടി തോമസിന് ഒരു കോടിയുടെ ബാധ്യത

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 January 2022

പി.ടി തോമസിന് ഒരു കോടിയുടെ ബാധ്യത

കോട്ടയം: തൃക്കാക്കര എംഎല്‍എയായിരിക്കെ അന്തരിച്ച പി.ടി.തോമസിന് 75 ലക്ഷം രൂപയ്ക്കും ഒരു കോടിക്കുമിടയില്‍ കടബാധ്യതയുണ്ടെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. പി.ടി.തോമസിന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

പി.ടിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാര്‍ട്ടി ഏറ്റെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

തനിക്ക് 57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പി.ടി.തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്.

എന്നാല്‍, ഇതിനു പുറമേ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടു കിട്ടുന്നതിന് 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും അദ്ദേഹത്തിനു ബാധ്യതയുണ്ട്. എംഎല്‍എ ഓഫിസിന്റെ വാടക ഇനത്തില്‍ 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അടുത്ത സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.