ഒരമ്മയുടെ ഉദരത്തിലെ രണ്ടു കുട്ടികൾ. ഒരുവൻ സമർത്ഥനും വനസഞ്ചാരിയും, മറ്റവനാകട്ടെ സാധുശീലനും കൂടാരവാസിയും. സമർത്ഥനായ ജേഷ്‌ഠനെക്കാൾ സാധുവായ അനുജൻ എവിടേയും ഒന്നാമതെത്തുവാൻ തന്ത്രങ്ങൾ മെനയുവാൻ സമർത്ഥനായിരുന്നു. ജനനസമയത്തുതന്നെ ജേഷ്‌ഠന്റെ കുതികാലിൽ പിടിച്ചിരുന്ന അനുജന്റെ ലക്ഷ്യം തനിക്കു മുന്നിൽ വരണമെന്നുള്ള ആഗ്രഹമായിരുന്നുവോ എന്നുചിന്തിക്കുന്നവരുണ്ട്. അ ന്ന് അത് സാധിക്കാഞ്ഞതുകൊണ്ടു മതിയെന്ന് വയ്ക്കുന്നില്ല. വർഷങ്ങൾ കഴിഞ്ഞു, ക്ഷീണിതനായി വരുന്ന സഹോദരനെ ആകർഷണവും രുചിക രവുമായ പായസ്സം കാണിച്ചു ജേഷ്‌ഠവകാശം വാങ്ങിച്ചു. പായസ്സം ചോദിച്ചവന് ബോണസ്സായി അപ്പവും നൽകുവാൻ അനുജൻ മറന്നിരുന്നില്ല (ഉൽ പ്പത്തി 25:34). വനസഞ്ചാരിയായിരുന്ന ഏശാവിനു അന്നത്തെ ജേഷ്‌ഠാവകാശത്തിന്റെ മൂല്യനിർണ്ണയം വരുത്തുവാൻ അറിവില്ലാഞ്ഞിട്ടാണോ ഇങ്ങ നെ ചെയ്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വൃദ്ധപിതാവിനു ഒരാഗ്രഹം അൽപ്പം കാട്ടിറച്ചി കഴിക്കണം. വേട്ടക്കാരനായ ഏശാവിനെ(ഇഷ്ടപുത്രൻ) വിളിച്ചു ആഗ്രഹമുണർത്തിച്ചു. ആഗ്രഹങ്ങ ൾ നിവർത്തിച്ചാൽ അനുഗ്രഹങ്ങൾ തരാമെന്ന “ഓഫർ” ഏശാവിനു വളരെയിഷ്ടപ്പെട്ടുകാണും ഉടനെ തന്നേ ഏശാവു വേട്ടതേടി പുറപ്പെട്ടു. തന്നോ ടുകൂടെ എപ്പോഴുമുള്ള ഇളയമകൻ യാക്കോബിനോട് അമ്മയായ റിബേക്കക്കു ഒരു പ്രത്യേക മമതയായിരുന്നു. അനുഗ്രഹങ്ങൾ യാക്കോബിന് ലഭി ക്കേണമെന്നു റിബേക്ക തീരുമാനിച്ചു. റിബേക്ക എന്നതിന് കൗശലം, കുടുക്കുവെക്കുക എന്നൊക്കെയർത്ഥങ്ങളുണ്ടെന്നു അറിയുമ്പോൾ വായന ക്കാർക്കു ഈ ശ്രീമതിയെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടില്ലല്ലോ. പെട്ടന്ന് യാക്കോബിനെ ഒരു “ഫാൻസിഡ്രസ്സിനായി” റിബേക്ക ഒരുക്കുന്നു. അതിനിട യിൽ തന്നേ “മട്ടൻകറിയും” ഭോജനങ്ങളും തയ്യാറായി.
വൃദ്ധനുംകുരുടനുമായ അപ്പന്റെ അടുക്കൽ യാക്കോബ് ഏശാവായി ആൾമാറാട്ടം നടത്തി അപ്പന്റെ സംശയങ്ങൾക്കൊക്കെ ഒരു പരിധിവരെ നിവാര ണം വരുത്തി പെട്ടെന്ന് അനുഗ്രഹങ്ങൾ അടിച്ചുമാറ്റി വരാന്തയിൽ വന്നപ്പോഴായിരിക്കാം ഏശാവ് വേട്ടയിറച്ചിയുമായി വന്നത്. പെട്ടന്നുതന്നെ വേട്ടയി റച്ചി രുചികരമായി പാകം ചെയ്തു അപ്പന്റെ മുൻപിലെത്തി. ഏശാവിന്റെ വിളിയിൽ തന്നെ യിസ്സഹാക്ക് അമ്പരന്നു പോയി. അപ്പന്റെ വാക്കുകൾകേട്ട ഏശാവിന്റെ നിലവിളിയുടെ ശബ്ദം ഒരുപക്ഷെ അയൽവാസികളെപ്പോലും അമ്പരിപ്പിച്ചിട്ടുണ്ടാകാം! അവകാശങ്ങളും അനുഗ്രഹങ്ങളുമെല്ലാം നഷ്ട പെട്ടവന്റെ മുഖം തീക്കനലിനു സമാനമായതും പ്രതികാര വാക്കുകളും “കൗശലക്കാരി” പെട്ടന്നുതന്നെ മനസ്സിലാക്കി. യാക്കോബിനെ വിളിച്ചു രക്ഷപെ ടുവാനുള്ള വഴികാണിച്ചു കൊടുക്കുന്നു. കബളിപ്പിക്കുന്നതിൽ ബിരുദം നേടിയവർ ഓർത്തുകൊള്ളണം ഇറങ്ങി ഓടുവാനുള്ള സമയം അടുത്തുവരു ന്നുണ്ടെന്നു.
മിടുമിടുക്കൻ യാത്രപുറപ്പെട്ടു. മിനിട്ടുകൾക്ക് മുൻപുവരെ അപ്പനും അമ്മയും സഹോദരനും സമ്പത്തും എല്ലാമുണ്ടായിരുന്നു.ഇപ്പോളൊന്നുമില്ല ആരുമില്ല. വന്നെത്തിയതോ “ലൂസ്” എന്നസ്ഥലത്തും. എങ്ങും ഇരുട്ടു വ്യാപിച്ചുകഴിഞ്ഞു.രാപാർക്കുവാൻ ഒരു സ്ഥലം പോലുമില്ല. വളരെയേറെ വെ ട്ടിപിടിച്ചെങ്കിലും ഒന്നുമില്ലാതെ വഴിവക്കിൽ തനിച്ചിരിക്കുന്ന മിടുമിടുക്കൻ! ഉറങ്ങണെമെങ്കിൽ തലയണ കൂടിയെകഴിയൂയെന്നുതോന്നുന്നു അത് കൊണ്ടായിരിക്കാം ഒരു കല്ലിൽ തലവയ്ക്കുവാൻ താൻ നിർബന്ധീതനനായത്. ഇത്രയൊക്കേമതിയല്ലോ പലരേയും അനുതാപത്തിലേക്കു നയിക്കു വാൻ, ചെയ്തുപോയ അപരാധങ്ങളെ നയനജലത്താൽ കഴുകിമാറ്റുവാൻ! മിടുമിടുക്കൻ ഒന്നുമല്ലാതായി, അടുത്തുണ്ടായിരുന്നവരെയൊക്കെ കബളി ച്ചിരുന്നവൻ തനിയെ!
തലയ്ക്കു കീഴെ കല്ലുവന്നപ്പോൾ ഹൃദയം ഉരുകുന്ന മെഴുക്‌സമാനമായികാണും, മിഴികളും നിറഞ്ഞു കവിയുന്നുണ്ടായിരിക്കാം. ഞാനാണ് എല്ലാവ രേക്കാളും മിടുക്കനെന്ന തോന്നലും “ലൂസിൽ” എത്തിയപ്പോൾ ലൂസ്സായിപ്പോയി. തകർന്നും നുറുങ്ങിയതുമായ ഹൃദയങ്ങളെ നിരസിക്കാത്ത കരു ണാമയനായ ദൈവം വഴിവക്കിൽ തനിയെയായിരുന്ന യാക്കോബിന് കാവലായിരിക്കുവാൻ ദൂതന്മാരെ നിയോഗിച്ചു, കല്ലിന്റെ കാഠിന്യം യാക്കോബ് അറിയാതിരിക്കേണ്ടതിനു കരുണയുള്ള കർതൃകരം തലയ്ക്കും കല്ലിനും മദ്ധ്യേവന്നുട്ടുണ്ടായിരിക്കാം. ആകയാൽ സ്വപ്നങ്ങൾ കണ്ടുറങ്ങുവാൻ തനിക്കു കഴിഞ്ഞു. ഉണർന്നെഴുന്നേറ്റ യാക്കോബിന്റെ മനോഭാവങ്ങളും ചിന്തകളും തീരുമാനങ്ങളും പാടേ മാറിക്കഴിഞ്ഞു. പ്ലാനുകൾ ദൈവീക വിഷയങ്ങളെ കുറിച്ചുള്ളതായിതീർന്നു.
കബളിപ്പിച്ചും, കാലുവാരിയും കരിഓയിലൊഴിച്ചും അപഹരിച്ചതൊക്കേയും കൈവിട്ടുപോവും, അനാഥനെപ്പോലെ വഴിയരികെ അന്തിയുറങ്ങേണ്ടു ന്ന അവസ്സരങ്ങൾ വരാതിരിക്കുവാൻ മറ്റുള്ളവന്റെ കണ്ണുനീർ നമ്മുടെ തലയിൽ വീഴാതെ സൂക്ഷിക്കണം. അപഹരിച്ചതു തിരികെക്കൊടുക്കുക. അപ രാധങ്ങളെയോർത്തു അനുതപിക്കുക. എത്ര മിടുമിടുക്കനും”ലൂസിൽ” കൂടെ യാത്രചെയ്‌യേണ്ടിവരും. അനുതപിക്കുന്നവനെ അംഗീകരിക്കുന്ന ദൈവം കൈവിടാതിരിക്കട്ടെ. തനിച്ചിരിക്കേണ്ടിവന്നാലും കൂട്ടുകാരേക്കാൾ സ്നേഹിക്കുന്ന “നല്ലസ്‌നേഹിതൻ” കൂടെയുണ്ടാവണം.
