പമ്പ സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാഴ്ച

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


4 August 2022

പമ്പ സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാഴ്ച

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രഗല്ഫ സംഘടനയായ പമ്പ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാശ്ച പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പമ്പ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേലിൻറ്റെ നേതൃത്തത്തിൽ കൂടിയ മീറ്റിംഗിൽ സ്‌പെല്ലിംഗ് ബി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ജോൺ പണിക്കർ ആണ് കോർഡിനേറ്റർ. സബ് കമ്മിറ്റി മെംബേർസ് ആയി അലക്സ് തോമസ്, ജോർജ് ഓലിക്കൽ, മോഡി ജേക്കബ്, റെവ. ഫിലിപ്സ് മോടയിൽ, ടിനു ജോൺസൻ, സുമോദ് നെല്ലിക്കാല എന്നിവരെ തിരഞ്ഞെടുത്തു.

2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3 മുതൽ 8 വരെയുള്ള ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മൂന്നു മുതൽ അഞ്ചു വരെ, ആറു മുതൽ എട്ടു വരെ എന്നിങ്ങനെ 2 ഗ്രൂപ്പ് തിരിച്ചാവും മത്സരം.

കൂടുതൽ വിവരങ്ങൾക്ക് .ഡോ ഈപ്പൻ ഡാനിയേൽ 215 262 0709 ജോൺ പണിക്കർ 215 605 5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.