NEWS DETAILS

24 May 2023

തിരുസന്നിധിയിൽ തനിച്ചിരിക്കുന്ന തത്ത്വജ്ഞൻ (പാസ്‌റ്റർ ജോൺസൺ സഖറിയ )

പാസ്‌റ്റർ ജോൺസൺ സഖറിയ 

മഞ്ജുളചിന്തകൾ -10 

തിക്കും തിരക്കും ആലസ്യം വർദ്ധിപ്പിക്കുമെങ്കിലും ഏകാന്തത പലരേയും മരണത്തിലേക്ക് പോലും എത്തിക്കുന്നതാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള ഏകാന്തത മനുഷ്യരെ അലസോരപ്പെടുത്തുന്നു. 1. വികാരപ്രേരിതമായ (emotional) 2. സാമൂഹ്യപരം(social) 3. അസ്തിത്വപരമായതു(existential). ഏകാന്തത അനേകരിലും എപ്പോഴും ഒരുതരം ശുന്യതഭാര മാണുണ്ടാക്കുന്നത്. ഞാൻ തനിച്ചുമാത്രം, എന്നെ ആർക്കും വേണ്ട എന്ന ചിന്തകൾ എപ്പോഴും അവരെ കാർന്നു തിന്നു കൊണ്ടിരിക്കും. ഈ അവസ്ഥ നീണ്ടുനിന്നാൽ അത് വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യാനുസ്സരണം പോഷകങ്ങളും ഉല്ലാസങ്ങളും കൂടിയേ കഴിയു. ആത്മീകതയും അത്യാവശ്യമാണ്. എന്നാൽ പലരുടേ യും അമിത ഭക്തി അവരുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുന്നു. ആത്മീകമായും വളരുന്നില്ലതാനും. 

നമുക്ക് ചുറ്റുമുള്ള ആൾക്കൂട്ടം എപ്പോഴും നമുക്ക് ഉപകാരപ്രദമാകണെമെന്നില്ല. ചിലപ്പോഴെങ്കിലും ആൾക്കൂട്ടത്തിലെ ആ ശാന്മാർ നമുക്ക് തടസ്സങ്ങൾ ഉണ്ടാക്കിയതിന്റെ തിക്താനുഭങ്ങൾ ജീവിതചരിത്രത്തിന്റെ ഏടുകൾക്കു തൂക്കം വർദ്ധിപ്പിച്ചിട്ടി ല്ലേ? ബൈബിളിലെ കഥാപാത്രമായ സക്കായിക്ക് പറയാനുള്ളത് എന്റെ ചുറ്റുപ്പാടുമുള്ള പുരുഷാരം എന്റെ നല്ല ആഗ്രഹങ്ങ ൾക്ക് തടസ്സമായിരുന്ന്. ഞാൻ രക്ഷപെട്ടത് പുരുഷാരത്തെ വിട്ടു ഓടിമാറിയതുകൊണ്ടാണ്. മറ്റുപലർക്കും ഇതുതന്നെയാ ണ് പറയാനുള്ളത്. ആകയാൽ ആൾക്കൂട്ടത്തിന്റെ തട്ടുംമുട്ടും എപ്പോഴും നമുക്ക് ആവശ്യമില്ല. ഒന്ന് തനിച്ചിരിക്കുന്നതും ചിലപ്പോഴെക്കെ മൗനമായിരിക്കുന്നതും പലനിലയിലും അത്യാവശ്യമാണ്. ആകയാൽ അങ്ങനെയുള്ള അവസ്സരങ്ങൾ നാം കണ്ടെത്തെണം. അപ്പോഴാണ് നമ്മുടെ മനസ്സ് വാചാലമാകുന്നത്.

ആൾക്കൂട്ടത്തിലും ഏകാന്തതയിലും നന്മയും തിന്മയും പതിയിരിപ്പുണ്ട്. നന്മകൾ മാത്രം തിരഞ്ഞെടുക്കുകയെന്നത് അത്രെ നിസ്സാരകാര്യവുമല്ല. എന്നാൽ കലഹവും പോർവിളികളും നടത്തുന്ന ആൾകൂട്ടങ്ങളെ നാം മാറ്റിനിറുത്തി അൽപ്പം ഏകാന്തത ആസ്വദിക്കുന്നതു നമ്മുടെ ആരോഗ്യത്തിനും ആത്മീകതക്കും ശക്തിയും കൃപയും വർദ്ധിപ്പിക്കുന്നതാണ്.  വാഹനത്തിലെ തിരക്കിനിടയിലും വികാരശമനം വരുത്തുന്നവരെ പോലെ ഇന്നും പലയിടങ്ങളിലേയും ആൾക്കൂട്ടം ചിലർ ക്കെങ്കിലും ചില ഹീന നേട്ടങ്ങൾക്ക് വഴിവെട്ടുന്നുണ്ട്. "വിസ്സർജ്ജവാതിലുകൾ" സുരക്ഷിത ലോക്കറുകളാക്കി ആകാശയാന ത്തിൽ ആൾക്കൂട്ടത്തിനിടയിലുരുന്നു ഞെരിപിരിക്കൊള്ളുന്ന സ്ത്രീയോ പുരുഷനോ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഒരു ഏകാന്തതയല്ലേ? ജ്ഞാനിയായ സോളമൻ പറഞ്ഞതിന്റെ ആശയം ഇതാണ്, കലഹിക്കുന്ന സ്ത്രീയോടുകൂടി വീട്ടിനുള്ളി ൽ പാർക്കുന്നതിനേക്കാൾ പുരപ്പുറത്തുകയറി തനിച്ചിരിക്കുന്നതാണ് !

എന്തും വെട്ടിപിടിക്കുവാൻ അതിസമർത്ഥനായിരുന്നു റിബേക്കയുടെ ഇഷ്ടപുത്രൻ യാക്കോബ്.  ആഗ്രഹിച്ച ജേഷ്ഠാവ കാശം എത്ര വേഗത്തിലാണ് താൻ കൈവശമാക്കിയത്! ഭയപ്പാടോടാണെങ്കിലും ഏശാവിനു കൊടുക്കുവാൻ അപ്പൻ കരു തിയിരുന്ന അനുഗ്രഹങ്ങളെല്ലാം ആൾമാറാട്ടത്തിലൂടെ അടിച്ചുമാറ്റി. അമ്മാച്ചനെ അമ്മായിയപ്പനാക്കിമാറ്റി. അളിയന്മാരെ പോലും അമ്പരിപ്പിച്ചുകൊണ്ടു സ്വത്തുക്കൾ വാരിക്കൂട്ടി. പെട്ടെന്നാണ് തന്റെ ചുറ്റുമുള്ള ആൾകൂട്ടം തനിക്കു ശത്രുക്കളാ ണെന്നുള്ള സത്യം യാക്കോബ് തിരിച്ചറിഞ്ഞത്. ചിരിച്ചും പറഞ്ഞുമിരുന്നവരുടെയെല്ലാം മുഖം ക്രൂരമായി. തനിക്കു നേരെ വരുന്ന നോട്ടങ്ങൾ പോലും തന്നേ ചിന്താകുലനാക്കി. തനിക്കു മനസിലായി ഇപ്പോഴെനിക്കാവശ്യം ഒരു ആൾകൂട്ടമല്ല അല്പം ഏകാന്തതയാണ്.

യാക്കോബ് തനിക്കുള്ളവരെയെല്ലാം അടുക്കൽ വിളിച്ചു ഇവിടെനിന്നും പുറപ്പെടുവാനുള്ള ഒരുക്കങ്ങൾക്കുള്ള നിർദ്ദേശ ങ്ങൾ നൽകി. വൈകാതെ യാത്രയും ആരംഭിച്ചു. യാത്രയ്ക്കിടയിലും തടസ്സങ്ങൾ വളരെയുണ്ടായി. അതൊക്കെ താൻ അതി ജീവിച്ചു മുന്നോട്ടുപോയി. എന്നാൽ കാതിലെത്തിയ വാർത്ത ഏശാവ് വരുന്നുയെന്നതാണ്. താൻ ആകെ ഞെട്ടിവിറച്ചു. എന്താണിപ്പോൾ ചെയ്‌യേണ്ടത്? തനിക്കുള്ളവരെയും തനിക്കുള്ളതിനെയെല്ലാം താൻ അക്കരെ കടത്തി. യാക്കോബ് ഒരു ഏകാന്തത ആഗ്രഹിച്ചു. ഉള്ളതും ഉള്ളവരുംഎല്ലാം തന്റെ സ്വസ്ഥതക്കു ഭംഗം വരുത്തുന്നവരോ എന്നുപോലും തന്റെ ചിന്ത യിൽ കടന്നുകൂടിയോ? പലപ്പോഴും അങ്ങനെയും ആവാം.

യാക്കോബ് ആൾക്കൂട്ടത്തിൽനിന്നും പോയത് ദൈവസന്നിധിയിലേക്കാണ്. തനിക്കൊരുകാര്യം മനസ്സിലായി വാരിക്കൂട്ടി യ സ്വത്തുക്കളും"സേവിച്ചു" സമ്പാദിച്ച ഭാര്യമാരും മറ്റുംമറ്റും ഭയപ്പെടുന്ന നാളുകളിൽ ഒരു അനുഗ്രഹമായി മാറുകയില്ല. കാൽക്കൽ വീണപേക്ഷിക്കുന്നവനെപോലെ യാക്കോബ് പറയുവാൻ തുടങ്ങി "എന്നെഅനുഗ്രഹിക്കേണം അല്ലാതെ അങ്ങ യെ ഞാൻ വിടുകയില്ല" ദൈവം യാക്കോബിന്റെ കഴിഞ്ഞകാല അനുഭവങ്ങളിലെ ചില പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലേ ക്ക് വിരൽചൂണ്ടി. പണ്ട് അപ്പന്റെ അടുക്കൽ ആൾമാറാട്ടം നടത്തി വ്യാജപ്പേര് പറഞ്ഞതിന് ഇതുവരേയും ക്രമീകരണമൊ ന്നും വരുത്തിയിട്ടില്ലല്ലോ. അനുതാപത്തിനു ശേഷമേ അനുഗ്രഹമുള്ളു. കാലപ്പഴക്കംകൊണ്ട് സ്വതവേ മാഞ്ഞുപോകുമെന്ന് നാംചിന്തിക്കുന്ന പല പാപങ്ങളും ഇന്നും തഴച്ചു വളരുകയാണ്. അനുതാപമെന്ന "മഴു" കൊണ്ട് അത് ചുവടെ വെട്ടി മാറ്റിയെ ങ്കിലേ പരിഹാരമുള്ളു. യാക്കോബിന്‌ അത് സാധിച്ചു. താൻ തെരെഞ്ഞെടുത്ത ഏകാന്ത തന്നെയൊരു "തത്ത്വജ്ഞൻ" അഥവാ ഒരു പരാമർത്ഥബോധമുള്ളവനാക്കി. നമുക്കും വേണ്ടയോ ഇങ്ങനെയൊരു ഏകാന്തത?   

 

പാസ്‌റ്റർ ജോൺസൺ സഖറിയ