പാസ്റ്റർ വി.എ.തമ്പിക്ക് പ്രത്യാശയോടെ വിട

sponsored advertisements

sponsored advertisements

sponsored advertisements

24 August 2022

പാസ്റ്റർ വി.എ.തമ്പിക്ക് പ്രത്യാശയോടെ വിട

കുര്യൻ ഫിലിപ്പ്

ചിക്കാഗോ. കഴിഞ്ഞ ആഴചയിൽ കേരളത്തിൽ വെച്ച് അന്തരിച്ച ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡന്റ്റുമായ പാസ്റ്റർ വി എ തമ്പിക്ക് ആയിരങ്ങളെ സക്ഷിയാക്കി സഭാ വിശ്വാസികളും നേതൃത്വവും വിട നൽകി. തലച്ചോറിൽ ഉണ്ടായ രക്തസ്രവത്തെ തുടർന്ന് കോട്ടയം കാരിതാസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.81 വയസായിരുന്നു പ്രായം. ആറു പതിറ്റാണ്ടു സുവിശേഷികരണ ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്നു പാസ്റ്റർ തമ്പി. അദ്ദേഹം സ്ഥാപിച്ച ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭക്ക് ഏകദേശം അയ്യായിരത്തോളം പ്രാദേശിക സഭകൾ വിവിധ സ്ഥലങ്ങളിലായിടുണ്ട്. സ്കൂളുകൾ, അനാഥാലയങ്ങൾ, ബൈബിൾ കോളേജുകൾ എന്നിവയും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിടുണ്ട്. ചൊവ്വാഴ്ച രാവിലെ മൃതുദേഹവും വഹിച്ചുകൊണ്ട് ആരംഭിച്ച വിലാപ യാത്രയിൽ അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ നിലമ്പേരൂർ ചിങ്ങവനം കുറിച്ചി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ അനേകർ അദ്ദേഹത്തിന് അന്തിമ ഉപചാരം അർപ്പിച്ചു. സഭാ ആസ്ഥാനത്തു നടത്തിയ പൊതുദർശനത്തിന് രാഷ്ട്രീയ സമുദായിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു അനുശോചനം അറിയിച്ചു. സഭാങ്കമായ പോലീസ് എ ഡി ജി പി ശ്രീ മനോജ്‌ എബ്രഹാം ചടങ്ങിൽ പങ്കെടുത്തു അനുശോചനം രേഖപെടുത്തി. നാലു മണിയോടെ സഭസ്ഥാനത്തു ഒരുക്കിയ കല്ലറയിൽ സഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ ആർ എബ്രഹാം മൃതുദ്ദേഹം സംസ്കരിച്ചു. മറിയാമ്മ തമ്പി യാണ് ഭാര്യ. സഭയുടെ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബിജു തമ്പി ഉൾപ്പെടെ 4 മക്കൾ ഉണ്ട്.

പാസ്റ്റർ വി.എ.തമ്പി