പട്ടം (കവിത -ജയേഷ് പണിക്കർ)

sponsored advertisements

sponsored advertisements

sponsored advertisements

26 April 2022

പട്ടം (കവിത -ജയേഷ് പണിക്കർ)

മ്പമേറീടണം കൂടുന്ന നേരത്തു ,
തമ്പുരാൻ കൃപ കൂടെയുണ്ടാവണം

മാനസങ്ങള തൊന്നായി ചേരണം
മത്സരബുദ്ധി തോന്നരുതാർക്കുമേ

താഴ്ന്നിടേണം തുലാസു പോലൊരാൾ ,
താഴെ വീഴാതെ കാക്കണമെന്നുമേ

നേർത്ത നൂലിനാൽ ചേർത്ത
പട്ടം പോലെ ആർത്തുയർത്തു
വിണ്ണിലേക്കെത്തവേ

ഓർത്തു വയ്ക്കുക കൈവിട്ടു പോവുകിൽ
തീർത്തു മങ്ങനെയന്യമായ് മാറീടും

തെറ്റുപറ്റാതെയീണവും ,
താളവുമൊത്തു ചേരുമാ
ഗീതങ്ങൾ പോലവേ
നിത്യ മാലപിച്ചീടുകിൽ വന്നിടും
സ്വർഗ്ഗതുല്യമാം ജീവിതമെന്നുമേ