പിസി ജോർജിന്റെ അറസ്റ്റ് ഉടനില്ല : പൊലീസ്

sponsored advertisements

sponsored advertisements

sponsored advertisements

21 May 2022

പിസി ജോർജിന്റെ അറസ്റ്റ് ഉടനില്ല : പൊലീസ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ്. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പി.സി ജോർജ് പറഞ്ഞു. കേസിൽ അന്വേഷണം 80 ശതമാനം പൂർത്തിയായതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണൻ സിഎച്ച് നാഗരാജു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ, വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന് മുൻകൂർ ജാമ്യമില്ല. എറണാകുളം ജില്ല സെക്ഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസിൽ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്‌നങ്ങൾ ഇല്ല. എന്നാൽ അറസ്റ്റ് ഉടൻ വേണ്ടെന്നാണ് പൊലീസ് തീരുമാനം.

പി സി ജോർജിന്റെ വെണ്ണലയിലെ പ്രസംഗത്തിനെതിരെ പാലരിവട്ടം പൊലീസായിരുന്നു സ്വമേധയ കേസെടുത്തത്. 153 എ , 295 വകുപ്പുകളായിരുന്നു ചുമത്തിരുന്നത്. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം സെക്ഷൻസ് കോടതിയെ ജോർജ് സമീപിച്ചത്. വിശദമായി വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.