വിദ്വേഷപ്രസംഗക്കേസ്; പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 May 2022

വിദ്വേഷപ്രസംഗക്കേസ്; പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: വിദ്വേഷപ്രസംഗക്കേസിൽ ജയിലിൽ കഴിയുന്ന പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശനം. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണം. പാലാരിവട്ടം കേസിൽ മുൻകൂർജാമ്യം നൽകി ജോർജിനെ ബഹുമാനിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു ജാമ്യം നൽകിയാൽ മതസ്പർധ നടത്തുന്ന പ്രസംഗം നടത്തില്ലെന്നും ഉറപ്പുവരുത്തണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.

പിസി ജോർജ് പാഠം പഠിച്ചു. ഇനി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് അഭിഭാഷകൻ പറഞ്ഞു.