പി.സി.എന്‍.എ.കെ 2023 പ്രത്യേക മീറ്റിംഗും ആരാധനാ സന്ധ്യയും ജനുവരി എട്ടിന് ന്യൂയോർക്കിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 January 2023

പി.സി.എന്‍.എ.കെ 2023 പ്രത്യേക മീറ്റിംഗും ആരാധനാ സന്ധ്യയും ജനുവരി എട്ടിന് ന്യൂയോർക്കിൽ

ന്യുയോര്‍ക്ക്: 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്‍റെ പ്രത്യേക മീറ്റിംഗും, ആരാധനാ സന്ധ്യയും, റെജിസ്ട്രേഷന്‍ കിക്ക് ഓഫും 2023 ജനുവരി 08 ഞായറാഴ്ച വൈകിട്ട് 6ന് ഇീൃിലൃീിലെേ ഇവൗൃരവ, 343 ഖലൃൗമെഹലാ അ്ല, ഒശരസ്ശെഹഹല, ചഥ 11801 ചര്‍ച്ചില്‍ നടക്കും. 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍കൗണ്ടിയിലാണ് 38-ാമത് പി.സി.എന്‍.എ.കെ നടക്കുന്നത്. ന്യുയോര്‍ക്കിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രാസംഗീകനായ പാസ്റ്റര്‍ സാബു വര്‍ഗീസ് പ്രസംഗിക്കും.
പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം ദേശീയ പ്രതിനിധി പാസ്റ്റര്‍ ബെഞ്ചമിന്‍ പി. തോമസ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍