ജോയി പീറ്റര്‍ ഇണ്ടിക്കുഴി: സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ട്

sponsored advertisements

sponsored advertisements

sponsored advertisements


17 August 2022

ജോയി പീറ്റര്‍ ഇണ്ടിക്കുഴി: സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ട്

ചിക്കാഗോ: ആത്മാര്‍ത്ഥതയും സൗമ്യതയും സ്നേഹത്തില്‍ ചാലിച്ചെടുത്ത ഒരു വ്യക്തിപ്രഭാവനാണ് ചിക്കാഗോയുടെ അഭിമാനമായ ജോയി പീറ്റര്‍. താന്‍ ഏറ്റെടുക്കുന്ന ഏതുകാര്യവും ബുദ്ധികൂര്‍മ്മതയോടും നയതന്ത്രജ്ഞതയോടും പടിപടിയായി വിജയിപ്പിച്ച ചരിത്രമാണ് ജോയി പീറ്ററുടേത്. സംഘടനകള്‍ വ്യക്തിബന്ധങ്ങളും സ്നേഹസൗഹാര്‍ദ്ദങ്ങളും വളര്‍ത്തി ഊട്ടിയുറപ്പിക്കുന്ന ഒരു വേദിയാകണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആദര്‍ശധീരന്‍.
നാലു വര്‍ഷം തുടര്‍ച്ചയായി ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ ട്രഷററായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച അപൂര്‍വം വ്യക്തിത്വം. അതിലൂടെ തന്‍റെ മികവ് പ്രകടിപ്പിച്ച് സംഘടനയ്ക്ക് മികച്ച നീക്കിയിരിപ്പ് കണ്ടെത്തുവാനും തന്‍റെ പിന്നാലെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ തക്ക ഊര്‍ജം പകര്‍ന്നു നല്കുവാനും തന്‍റെ പ്രവര്‍ത്തനശൈലി കൊണ്ട് സാദ്ധ്യമാക്കിയിട്ടുണ്ട്.
തന്‍റെ സര്‍ഗ്ഗാത്മകമായ കഴിവുകളിലൂടെ പിറവിയെടുത്ത അനേകം രചനകള്‍, കവിതകള്‍, രണ്ട് പുസ്തകങ്ങള്‍ ഇവയൊക്കെ മാത്രം മതി ഇദ്ദേഹത്തിന്‍റെ ഭാവസാന്ദ്രമായ ഹൃദയത്തിന്‍റെ പ്രസരിപ്പും തുടിപ്പുകളും മനസ്സിലാക്കാന്‍. അനുവാചകരിലേക്ക് പകര്‍ന്നു നല്കുന്ന ഊഷ്മളതയുടെ മാറ്റ് അറിയുവാന്‍ ഈ പുസ്തകങ്ങളിലേക്ക് ഒന്നു പരതിയാല്‍ മതി.
താന്‍ എഴുതിയ പുസ്തകങ്ങള്‍ പുറത്തിറക്കിയ ഗാനസമാഹാരങ്ങളുടെ സിഡി എന്നിവ എടുത്ത് പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിത്വമാകാതെ ആള്‍ക്കൂട്ടത്തില്‍ തനിയെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹം.
ഇപ്പോള്‍ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ സീനിയര്‍ വൈസ് പ്രസിഡണ്ട്, രണ്ടുതവണ വൈസ് പ്രസിഡണ്ട്, ക്നാനായ സമൂഹത്തിന്‍റെ ലെജിസ്ലേറ്റീവ് അംഗം, ലെയ്സണ്‍അംഗം എന്നിങ്ങനെ തന്‍റെ പ്രവര്‍ത്തനമണ്ഡലങ്ങളിലൊക്കെ തനതായ വ്യക്തിത്വവൈഭവം കാഴ്ചവെക്കുവാന്‍ ജോയിക്കു സാധിച്ചിട്ടുണ്ട്.
ഫോമായുടെ ദേശീയ അംഗസമിതിയിലേക്ക് മത്സരിക്കുന്ന ജോയി പീറ്റര്‍ തന്‍റെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനമണ്ഡലങ്ങളിലെ അനുഭവജ്ഞാനം കൊണ്ട് നേടിയ ആര്‍ജവവും സത്യസന്ധതയും ആര്‍ജിച്ച മഹത്തരമായ സഹകരണഭാവവും തന്നെ വിജയത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. ആയതിലേക്ക് ചിക്കാഗോയിലെ എല്ലാ അസോസിയേഷന്‍ പ്രതിനിധികളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ജയിച്ചാല്‍ ഞാന്‍ നിങ്ങളുടെ വിളിപ്പുറത്തുള്ള ഒരു സേവകന്‍ ആയിരിക്കും, നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശവും അനുഗ്രഹാശിസ്സും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നും ജോയി പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോയിലെ ഫോമാ കണ്‍വന്‍ഷന്‍ സ്പോണ്‍സര്‍, കാന്‍കൂണ്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ ആദ്യ സ്പോണ്‍സര്‍ എന്നിങ്ങനെ ഫോമായുടെ ആവശ്യങ്ങളുടെ പിറകിലും ജോയി പീറ്റര്‍ ഒരു നിശബ്ദ കൈത്താങ്ങാണ്.
എതിര്‍ക്കുന്നവര്‍ പോലും ആദരിക്കുകയും വിജയിക്കുകയും ചെയ്യണമെന്ന് ആത്മാര്‍ത്മായി ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണിദ്ദേഹം. കാലത്തിന്‍റെ അനിവാര്യതയാണ് ജോയി പീറ്ററുടെ വിജയം എന്നു മനസ്സിലാക്കി ചിക്കാഗോയിലെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

ജോയി പീറ്റര്‍ ഇണ്ടിക്കുഴി