പീറ്റർ കുളങ്ങരയ്ക്ക് മിഡ്‌ വെസ്റ്റ് മലയാളി അസോസിയേഷന്റെ ആദരവ്

sponsored advertisements

sponsored advertisements

sponsored advertisements

23 September 2022

പീറ്റർ കുളങ്ങരയ്ക്ക് മിഡ്‌ വെസ്റ്റ് മലയാളി അസോസിയേഷന്റെ ആദരവ്

ചിക്കാഗോ :ചിക്കാഗോയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ പീറ്റർ കുളങ്ങരക്ക് മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ആദരവ്.പീറ്റർ കുളങ്ങര ഫോമായുടെ അഡ്‌വൈസറി കൗൺസിൽ വൈസ് ചെയർമാനും, ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ആണ്.മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദൻ പീറ്റർ കുളങ്ങരയെ പൊന്നാടയണിയിച്ചു.ഫോമയുടെ കാൻ കൂൺ കൺവൻഷനിൽ വച്ച് ഫോമയുടെ ജീവകാരുണ്യ പുരസ്കാരവും പീറ്റർ കുളങ്ങരയ്ക്ക് ലഭിച്ചിരുന്നു .ഏറെക്കാലമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഉത്തരവാദിത്വം യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സ്വയം ഏറ്റെടുക്കുകയും, പ്രത്യേകിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് താങ്ങായും , തണലായും പ്രവർത്തിക്കുകയും ചെയ്യുന്ന പീറ്റർ കുളങ്ങരയുടെ സാമൂഹ്യ ലഭിച്ച ആദരവുകളാണ് ഒരോ അംഗീകാരവും.

ഈ കഴിഞ്ഞ സെപ്തംബർ 10-ാം തീയതി ഷിക്കാഗോയിലെ നോർത്ത് സബേർബിൽ വെച്ച് ആകസ്മികമായി മരണപ്പെട്ട വർഗീസ് ഫിലിപ്പിന്റെ ഭൗതികശരീരം തിരുവനന്തപുരത്തുള്ള വർഗീസിന്റെ ബന്ധുക്കളെ ഏൽപ്പിക്കുന്ന പ്രവർത്തനങ്ങളിലായിരുന്നു പീറ്റർ കുളങ്ങര .
ചിക്കാഗോ കെ.സി. എസിന്റെ ട്രഷറർ , വൈസ് പ്രസിഡന്റ്, കെ.സി. സി. എൻ. എ, ആർ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് ഫോമ ആർ. വി.പി. നാഷണൽ കൗൺസിൽ മെമ്പർ ,ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ , ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി) 2010 മുതൽ പള്ളിയുടെ ഫ്യൂണറൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു .

സ്റ്റീഫൻ കിഴക്കേക്കുറ്റ്, റോയി നെടുംചിറ, റ്റാജു കണ്ടാരപ്പള്ളി, ബിനു കൈതക്കത്തൊട്ടിയിൽ, മഹേഷ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ആദരവ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പീറ്റർ കുളങ്ങര പറഞ്ഞു .

PETER KULANGARA