ന്യൂയോര്‍ക്ക്: തുരുത്തിക്കാട് മാടപ്പള്ളില്‍ പരേതനായ ചെറിയാന്‍ ജോര്‍ജിന്‍റെ ഭാര്യ പെണ്ണമ്മ ജോര്‍ജ് (97) ന്യൂഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. തുരുത്തിക്കാട് പ്ലാംകൂട്ടത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ഗ്രേസി ബാബു, റേച്ചല്‍ തോമസ്, മറിയാമ്മ തോമസ്, വത്സമ്മ ജോര്‍ജ്, ബാബുക്കുട്ടി ജോര്‍ജ്. മരുമക്കള്‍: പെരുമ്പെട്ടി ചക്കുപുരയ്ക്കല്‍ ബാബു ഫിലിപ്പ്, പെരുമ്പെട്ടി മാപ്പുതുണ്ടിയില്‍ എം.സി. തോമസ്, മല്ലപ്പള്ളി പണിക്കമുറിയില്‍ മാമ്മന്‍ തോമസ്, ചെങ്ങരൂര്‍ ചക്കാലമുറിയില്‍ മൈക്കിള്‍ ജോര്‍ജ്, ചെങ്ങന്നൂര്‍ പേരിശ്ശേരി അമ്പാട്ട് ജോളി ബാബു.
പൊതുദര്‍ശനം: 25-ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ലോങ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് (2350 Merrick Ave, NY 11566)
സംസ്കാര ശുശ്രൂഷകള്‍ 26-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മെല്‍വില്‍ സെമിത്തേരിയില്‍ (Melville Cemetery, NY 11747) നടത്തപ്പെടുന്നതാണ്.
ശുശ്രൂഷകളുടെ തല്‍സമയ ലിങ്ക്:www.unitechtv.us
മനു തുരുത്തിക്കാടന്‍