അതിരു കാണാ തിരുവോണ മഹോത്സവം ഇന്ന് ഫിലഡൽഫിയയിൽ

sponsored advertisements

sponsored advertisements

sponsored advertisements

20 August 2022

അതിരു കാണാ തിരുവോണ മഹോത്സവം ഇന്ന് ഫിലഡൽഫിയയിൽ

പി.ഡി.ജോർജ് നടവയൽ

ഫിലഡൽഫിയ: ഓണക്കാലാഘോഷങ്ങൾക്ക് നാന്ദികുറിച്ച് അതിരു കാണാ തിരുവോണമഹോത്സവം ഫിലഡൽഫിയയിൽ ഇന്നു നടക്കുന്നു. അനശ്വര മലയാള ചലച്ചിത്ര തിരക്കഥാകൃത്തായ ജോൺ പോളിൻ്റെ സ്‌മരണാർത്ഥം’ ‘ജോൺ പോൾ നഗർ’ എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷ നഗരിയുടെ അഡ്രസ്സ് Cannstatter Volksfest-Verein, 9130 Academy Rd, Philadelphia, PA 19114 എന്നാണ്.

ആഗസ്റ്റ് 20, ശനിയാഴ്ച്ച, രാവിലെ 10 മണി മുതൽ, വൈകുന്നേരം 3 മണി വരെ, വടം വലി മത്സരം. 3 മണിക്ക് വിവിധ കലാപരിപാടികളും പായസ്സമേളയും.

മനോഹരമായി ഓണക്കോടി അണിഞ്ഞു് ഓണാഘോഷത്തിനെത്തുന്ന ദമ്പതിമാരിൽ നിന്ന് ലക്ഷം രൂപയുടെ സമ്മാ ന ജേതാക്കളെ നിശ്ചയിക്കുന്ന ജഡ്ജ്മെൻ്റ് ഉച്ചയ്ക്ക് രണ്ടര മുതൽ നാലു മണി വരെ. മനോഹരമായി ഓണക്കോടി അണിഞ്ഞു് ഓണാഘോഷത്തിനെത്തുന്ന ആൺ വ്യക്തിയേയും പെൺ വ്യക്തിയേയും ഈ സമയത്തുതന്നെ കണ്ടെത്തും.

ട്രൈസ്റ്റേറ്റ് (ത്രിസ്ഥലി) എന്ന ആശയത്തെ പ്രതിബിംബിച്ച്, കടലും കരയും കടന്ന്, യന്ത്രപ്പക്ഷിയിൽ പുഷ്പവൃഷ്ടിയോടെ, ആകാശമാർഗം, നാലു മണിക്ക്, മഹാബലി, അതിരുകാണാ തിരുവോണ മൈതാനത്ത്, എഴുന്നെള്ളും. മാവേലിയെ വരവേറ്റ് സമൂഹത്തിരുവാതിര (മെഗാത്തിരുവാതിര) പീലി വിടർത്തും. തുടർന്ന് താളമേള വർണപ്പൊലിമ മിഴിവേകുന്ന ഘോഷയാത്ര.

പൊതു സമ്മേളനത്തിൽ എൽദോസ് പൗലോസ് എം എൽ ഏ മുഖ്യാതിഥി. അമേരിക്കൻ ഫെഡറൽ സിവിൽ സർവീസ് രംഗത്ത് കാഴ്ച്ചവച്ച അതുല്യമായ പ്രാഗത്ഭ്യങ്ങളെ ആദരിച്ച് ഫാ. അലക്സാണ്ഡർ ജെയിംസ് കുര്യന്, “സർവീസ് എക്സലൻസ് അവാർഡ്” സമ്മാനിക്കും. കൾച്ചറൽ പ്രോഗ്രാം അരമണിക്കൂർ.

6 മണിക്ക് ആരോഗ്യകരവും രുചികരവുമായ ഓണസദ്യ, അമേരിക്കൻ പ്രൊഫഷണൽ ഫുഡ് സെർവേഴ്സ് വിളമ്പുന്നു.

7 മണിക്ക് സുപ്രസിദ്ധ പിന്നണിഗായകൻ ബിജു നാരായണൻ്റെ നേതൃത്വത്തിലുള്ള ഗനമേള.

9:30 മണിക്ക് കരിമരുന്നു കലാ പ്രകടനം.

ഈ മലയാളി, കേരളാ എക്സ്പ്രസ്, സംഗമം, ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് ചാനൽ, കൈരളി, വിവിധ പത്രമാദ്ധ്യമ പ്രവർത്തകർ, എന്നിങ്ങനെ വൻ മാദ്ധ്യമപ്പട ‘അതിരുകാണാത്തിരുവോണാഘോഷം’ റിപ്പോർട്ട് ചെയ്യാൻ എത്തുന്നു. ഫോട്ടോ ബൂത്തും സവിശേഷമായി തയ്യാറാക്കിയിരിക്കുന്നൂ.

സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), വിൻസൻ്റ് ഇമ്മാനുവേൽ (റിസോഴ്സസ് ചെയർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജോബീ ജോർജ് ( ഓണസദ്യാ ചെയർ), രാജൻ സാമുവേൽ (അവാർഡ് ക്മ്മിറ്റി ചെയർ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസൻ്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ), ജോർജ് ഓലിക്കൽ (കേരളാ ഡേ ചെയർ), ജോർജ് നടവയൽ ( പി ആർ ഓ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശിൽപ്പപ്പെടുത്തുന്നത്.