നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്; റിപ്പബ്ലിക് ആശംസകളുമായി മുഖ്യമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 January 2022

നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്; റിപ്പബ്ലിക് ആശംസകളുമായി മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്.

മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തുകള്‍ക്കെതിരെ പോരാട്ടം നടത്തണം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയണം. വികസനത്തിന്റെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.