പയസ് സഖറിയാസ് ഒറ്റപ്ലാക്കല്‍:അഭിനയ ജീവിതവും കലയും ( വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements

8 February 2022

പയസ് സഖറിയാസ് ഒറ്റപ്ലാക്കല്‍:അഭിനയ ജീവിതവും കലയും ( വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര

ഭിനയത്തിന് വേണ്ടി തന്‍റെ ജീവിത കാലങ്ങളെ മാറ്റിവച്ച പല അതുല്യ പ്രതിഭകളെയും കണ്ടവരാണ് നമ്മള്‍ മലയാളികള്‍. ആ പ്രിയപ്പെട്ടവര്‍ക്കിടയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ പോന്ന മറ്റൊരു മനുഷ്യനുണ്ട് പയസ് ഒറ്റപ്ലാക്കല്‍ എന്ന പയസ് സഖറിയസ്. പാലാ മുതല്‍ ചിക്കാഗോ വരേയ്ക്ക് നീളുന്ന അദ്ദേഹത്തിന്‍റെ വഴിത്താരയില്‍ നിങ്ങള്‍ക്ക് ഈ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള കലയെന്ന അനുഗ്രഹത്തെ അടുത്തറിയാനാവും. അല്ലെങ്കില്‍ അഭിനയ ജീവിതത്തെ അടുത്തറിഞ്ഞ ഒരാളെ തിരിച്ചറിയാനാവും.
അഭിനയത്തെ ജീവനുതുല്യം സ്നേഹിച്ച മനുഷ്യനാണ് പയസ് ഒറ്റപ്ലാക്കല്‍. പാലാ സെന്‍റ് തോമസ് കോളേജിലെ റിട്ടയേര്‍ഡ് സൂപ്രണ്ടും പാലാ മുന്‍സിപ്പല്‍ കൗണ്‍സിലറും ആയിരുന്ന പരേതനായ ഒ. ജെ. സ്കറിയയുടെയും പരേതയായ പെണ്ണമ്മ സ്കറിയയുടെയും (എീൗിറലൃ മിറ ഛംിലൃ കിളമിേ ഖലൗെെ ഋിഴഹശവെ ങലറശൗാ ടരവീീഹ, ജമഹമ) അഞ്ചുമക്കളില്‍ നാലാമനാണ് പയസ്. 1950കളിലെയും 1960കളിലെയും മലയാളികളുടെ പ്രിയപ്പെട്ട നായിക മിസ് കുമാരി പയസിന്‍റെ അമ്മയുടെ ഇളയ സഹോദരിയായിരുന്നു.

സെന്‍റ് വിന്‍സെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാലായിലായിരുന്നു പയസ് തന്‍റെ സ്കൂള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ബി.കോം, സെന്‍റ് തോമസ് കോളേജ് പാലായിലും,എം.കോം,പൂന കോളേജിലും എം.ബി.എ അമേരിക്കയിലും പൂര്‍ത്തിയാക്കി.
എസ്. എസ്. എല്‍. സി, പ്രീഡിഗ്രി , ബി. കോം & എം. കോം എല്ലായിടത്തും പയസിന് ഒന്നാം ക്ലാസോടെ വിജയം. എസ്. എസ്. എല്‍. സി. മാര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് വിജയികൂടി ആയിരുന്നു പയസ്. ഇന്‍റര്‍ കൊളീജിയറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തിയ സെന്‍റ് തോമസ് കോളേജ് ക്രിക്കറ്റ് ടീമിന്‍റെ തുടര്‍ച്ചയായ നാല് വര്‍ഷം സ്റ്റാര്‍ പ്ലെയര്‍ കൂടിയായിരുന്നു പയസ്.

പാലായില്‍ നിന്ന് അമേരിക്കയിലേക്കുള്ള പാലം

പാലാക്കാരന്‍ പയസ് അമേരിക്കന്‍ മണ്ണിലേക്ക് പറിച്ചു നടപ്പെടും മുന്‍പ് മസ്കറ്റിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്‍റായി ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു. ഇരുപത്തിയൊന്ന് വര്‍ഷം ഫിനാന്‍സ് മാനേജരായും ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചു. നീണ്ട പ്രവാസജീവിതം അന്ന് മുതല്‍ക്കേ കലയുടെ വിത്തുകളെ പയസില്‍ മുളപ്പിച്ചിരുന്നു. ഷെല്‍, ഓക്സിഡന്‍റല്‍, ടോട്ടല്‍ തുടങ്ങിയ പ്രമുഖ പെട്രോളിയം കമ്പനികളുമായി ഇടപാട് നടത്തുന്ന ഓയില്‍ഫീല്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയായ അജീബ് ട്രേഡിംഗ് കമ്പനിയിലെ ജനറല്‍ മാനേജര്‍ ആയിരുന്നു എന്നത് വലിയ നേട്ടമായിരുന്നു.
തുടര്‍ന്നാണ് വിസ്കോണ്‍സിനിലെ ഐറിസ് യുഎസ്എയില്‍ ബിസിനസ് പ്ലാനിംഗ് അനലിസ്റ്റായി പയസ് ജോലി ആരംഭിച്ചത്. മസ്ക്കറ്റിലെ തിരക്ക് പിടിച്ച ജീവിതത്തേക്കാള്‍ ശാന്തമായിരുന്നു അദ്ദേഹത്തിന് അമേരിക്കന്‍ ജീവിതം.


കലാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇല്ലിനോയിസ് സ്റ്റേറ്റ് ഗവണ്മെന്‍റ് ആരംഭിച്ച ഇല്ലിനോയിസ് ആര്‍ട്സ് കൗണ്‍സിലിന്‍റെ ഗ്രാന്‍റ്സ് മാനേജ്മെന്‍റ് ഡയറക്ടറായി 14 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് പയസ് ഒറ്റപ്ലാക്കല്‍.
ഈ തിരക്കിനിടയിലും ഉള്ളില്‍ മുളപൊട്ടിയിരുന്ന കലാജീവിതം പയസ് ഉപേക്ഷിച്ചിരുന്നില്ല. ണഠഠണ (ചിക്കാഗോ), ണഠഢജ (പിയോറിയ) തുടങ്ങിയ എട്ടിലധികം ടെലിവിഷന്‍ ചാനലുകളുമായി സഹകരിക്കുവാന്‍ സാധിച്ചതെല്ലാം കലാവഴിയിലെ നല്ല അനുഭവങ്ങള്‍ ആയി മാറി. ണആഋദ (ഷിക്കാഗോ) ണകഘഘ (അര്‍ബാന) പോലുള്ള 12 റേഡിയോ സ്റ്റേഷനുകളിലും വിവിധ പ്രോഗ്രാമുകളുമായി സഹകരിക്കുവാന്‍ പയസിനു സാധിച്ചു.

കലയും ജീവിതവും കണ്ടുമുട്ടുമ്പോള്‍

അമേരിക്കയില്‍ എത്തിയപ്പോഴാണ് തന്‍റെ ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യവും അതിന്‍റെ സൗന്ദര്യവും പയസ് ഒറ്റപ്ലാക്കല്‍ തിരിച്ചറിയുന്നത്. ജീവിതത്തിന്‍റെ തിരക്കുകള്‍ എല്ലാം കെട്ടടങ്ങിയതോടെ പണ്ടെവിടെയോ എടുത്തുവച്ച ആഗ്രഹങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും അദ്ദേഹം ഇറങ്ങി നടക്കുകയായിരുന്നു. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ, ലിറിക് ഓപ്പറ ഓഫ് ചിക്കാഗോ, ചിക്കാഗോ സിംഫണി ഓര്‍ക്കസ്ട്ര, ഗുഡ് മാന്‍ തിയേറ്റര്‍, ഹാരിസ് തിയേറ്റര്‍ തുടങ്ങിയ ചിക്കാഗോയിലെ പ്രമുഖ കലാസംഘടനകളുമായി നിരന്തരം സഹകരിക്കുവാന്‍ തുടങ്ങിയതോടെ കലയോടുള്ള പയസിന്‍റെ ഇഷ്ടം കൂടി വരികയായിരുന്നു.
എന്താണ് ഞാന്‍ എന്ന തിരിച്ചറിവ് പയസ് ഒറ്റപ്ലാക്കലിനുണ്ടാകുന്നത് അമേരിക്കയില്‍ എത്തിയതിനു ശേഷമാണ്. അതോടെ ഇല്ലിനോയിസ് ആര്‍ട്സ് കൗണ്‍സില്‍ വഴി പയസ് കലയേയും കലാകാരന്മാരെയും സഹായിക്കാനും സ്വീകരിക്കാനും തുടങ്ങി. ഇല്ലിനോയിസ് ആര്‍ട്സ് കൗണ്‍സിലിന്‍റെ സഹായത്തോടെ റോമിയോ കാട്ടൂക്കാരന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഫീച്ചര്‍ ചിത്രം ‘മേരി’, ജയരാജ് ആലപ്പാട്ട് സംവിധാനം ചെയ്ത ‘സേവ്ഡ്’, ജയന്‍ മുളങ്ങാട് സംവിധാനം ചെയ്ത ‘മിക്സഡ് ജ്യൂസ്’, ജോര്‍ജ്ജ് വിബിന്‍ സംവിധാനം ചെയ്ത ‘ഒരു ഗര്‍ഭ കഥ’ എന്നീ മലയാളം ഹ്രസ്വചിത്രങ്ങള്‍ക്ക് ഗ്രാന്‍റ് ലഭിക്കുവാന്‍ സഹായിച്ചു. കലാ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ തലമുറയ്ക്ക് മാര്‍ഗ ദീപമായി ഇല്ലിനോയിസ് ആര്‍ട്സ് കൗണ്‍സില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാദമിക്ക് ഗ്രാന്‍റുകള്‍ നല്‍കുന്നുണ്ട്.

എല്ലാവരുടെ ജീവിതത്തിലും കാണും അവനവനെ തിരിച്ചറിയുന്ന ചില നേരങ്ങള്‍. അമേരിക്കന്‍ മണ്ണിലെ തികച്ചും ഭംഗിയുള്ള ചില ബന്ധങ്ങളാണ് പയസിനെ അതിന് സഹായിച്ചത്. എല്ലാ മനുഷ്യര്‍ക്കും എല്ലാ കഴിവുകളും ഉണ്ടായിരിക്കും എന്നാല്‍ നമ്മള്‍ എന്തിന് പിറകെയാണോ പോകുന്നത് അതായിരിക്കും നമ്മളില്‍ ഏറ്റവുമധികം നിലനില്‍ക്കുന്നത്. മറ്റെല്ലാം നമ്മളില്‍ നിന്ന് നശിച്ചു പോവുകയോ നഷ്ടപ്പെട്ടു പോവുകയോ ചെയ്യാം. പയസ് ഒറ്റപ്ലാക്കലിന്‍റെ ജീവിതത്തിലും സംഭവിച്ചത് അതു തന്നെയാണ്. എന്നാല്‍ അദ്ദേഹം സ്വന്തം കഴിവിനെ മറ്റൊന്നിനും വിട്ടു കൊടുക്കാതെ സൂക്ഷിച്ചു പിടിക്കുകയായിരുന്നു.

ജീവിതം തന്നെയാണ് ഏറ്റവും വലിയ അഭിനയം

ജീവിതം തന്നെ ചുറ്റുമുള്ള പലതിനും മുന്‍പില്‍ നമ്മള്‍ നടത്തുന്ന അഭിനയമാണ്. അതുകൊണ്ട് തന്നെ അഭിനയം എന്നത് മനുഷ്യനില്‍ നിന്ന് നഷ്ടപ്പെടാത്ത പല സാധ്യതകളുള്ള ഒരു കഴിവായി കണക്കാക്കപ്പെടുന്നു. അഭിനയത്തോടുള്ള വലിയ സ്നേഹം പലപ്പോഴും പയസിനെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുമായിരുന്നു. പണ്ട് നഷ്ടപ്പെട്ട വേദികള്‍, അവസരങ്ങള്‍ അങ്ങനെ എല്ലാത്തിനെയും കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനായിരുന്നു.
2007ല്‍ പോള്‍സണ്‍ കൈപ്പറമ്പാട്ടാണ് നാടക വേദിയില്‍ ആദ്യമായി പയസിനെ അവതരിപ്പിച്ചത്. ചിക്കാഗോ ഏരിയയില്‍ വിവിധ സ്റ്റേജുകളില്‍ അദ്ദേഹം അഭിനയിച്ചു.


നിധിന്‍ പടിഞ്ഞാത്തിന്‍റെ ‘അമേരിക്കന്‍ സെല്‍ഫി’ എന്ന സീരിയലില്‍ നായകവേഷത്തില്‍ അഭിനയിക്കുവാന്‍ സാധിച്ചത് പയസിനു ആദ്യമായി മിനിസ്ക്രീനിലേക്കുള്ള അവസരമായി. ഇത് പ്രവാസി ചാനലില്‍പ്രക്ഷേപണം ചെയ്തു . തുടര്‍ന്ന് ഒരു ടിവി ചാനലിന് വേണ്ടി മരിയസദനം പാലായ്ക്ക് വേണ്ടി സന്തോഷ് നിര്‍മ്മിച്ച ‘നിറങ്ങളില്ലാത്ത ചിത്രങ്ങള്‍’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. ബാബു കുരുവിളയായിരുന്നു ഈ ടെലിസിനിമ സംവിധാനം ചെയ്തത്.വീണ്ടും
സന്തോഷ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘ഓക്സിജനിലും’ വിനയ്കുമാര്‍ സംവിധാനം ചെയ്ത ‘സസ്നേഹം ജോണ്‍സണ്‍’ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചു. ഇത് യു ട്യൂബില്‍ ഏകദേശം 3,00,000 പ്രേക്ഷകരാണ് കണ്ടത്. ഈ ഹ്രസ്വചിത്രം ചിക്കാഗോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാനൂറിലധികം മാനസിക രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന പാലായിലെ മരിയ സദനത്തില്‍ വെച്ച് ഷൂട്ടിങ് നടക്കുമ്പോള്‍ ,അവരെ സഹായിക്കുവാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുവാനും സാധിച്ചത് പയസിന്‍റെ ഓര്‍മ്മകളില്‍ എപ്പോഴും തങ്ങി നില്‍ക്കുന്നു.

എന്തിനും കൂടെ

എന്തിനും കൂടെയുണ്ടാകുന്ന മനുഷ്യരാണ് നമ്മളെ എപ്പോഴും ആത്മാര്‍ഥമായി സ്നേഹിക്കുന്നത്. പയസിനും അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഒരുപാട് മനുഷ്യര്‍ സ്വന്തമായിട്ടുണ്ട്. ഭാര്യ ജെനറ്റ് പയസും (പൂതക്കാട്ട്, കരിങ്കുന്നം), മക്കള്‍ കാരള്‍ പയസ് (ഡോക്ടര്‍ ഓഫ് ഫാര്‍മസി, ഡിട്രോയിറ്റില്‍ നിന്നുള്ള റോബിന്‍ എബ്രഹാമിനെ വിവാഹം കഴിച്ചു), ക്രിസ്റ്റീന പയസ് (ഡോക്ടര്‍ ഓഫ് ഫാര്‍മസി) എന്നിവരും എപ്പോഴും പയസ് ഒറ്റപ്ലാക്കലിനെ സഹായിച്ചു കൂടെയുണ്ടാകും.ഭാര്യ ജെനറ്റിന്‍റെ പ്രോത്സാഹനം പയസിന്‍റെ കലാ ജീവിതത്തിന് ഇപ്പോഴും മുതല്‍ക്കൂട്ടാണ്.
ഒരു നടനെന്ന നിലയില്‍ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കാനും അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, കൂടുതല്‍ വേഷപ്പകര്‍ച്ചകള്‍ നടത്താനുമാണ് പയസ് ഇപ്പോഴും ആഗ്രഹിക്കുന്നത്. അഭിനയത്തോടുള്ള അഭിനിവേശമാണ് ഇപ്പോള്‍ പയസ് ഒറ്റപ്ലാക്കല്‍ എന്ന മനുഷ്യനെ ഏറ്റവും ഭംഗിയില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ വരും കാലങ്ങളില്‍ അഭിനയിച്ചുകൊണ്ടേയിരിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. പുതിയ അവസരങ്ങള്‍ അദ്ദേഹത്തെ തേടിവരട്ടെ.