അനിത നരേൻ
നിന്നോടുള്ള ഇഷ്ടക്കൂടുതൽ കാരണം
എന്റെ വരികളിൽ നിറച്ചും നീയാണ്..
എന്റെ സ്വപ്നവല നിറയേ
നീയെന്ന മീൻ മാത്രമേയുള്ളൂ..
എന്തോർത്താലും അത്
നിന്നിലവസാനിക്കുന്നു…
എത്രയകന്നു പോകിലും
വഴികളെല്ലാം നിന്നടുത്തെത്തുന്നു…
എന്റെ ചുറ്റും നീ വസന്തമായ്
സദാ പൂത്തു വിടരുമ്പോൾ
ചൂട് പെയ്യുന്ന വേനലും
മഞ്ഞുറഞ്ഞ ശിശിരവും
ഞാനെങ്ങനെ അറിയാനാണ്..?
എങ്ങു തിരിഞ്ഞാലും പുല്ലിലും
പടർപ്പിലും നിന്റെ ജീവന്റെ
മൊട്ടുകൾ കാണുന്ന
എനിക്കെങ്ങനെയെൻ ജീവൻ
വരണ്ട നിളപോലെയാകും….?
പ്രണയമേ… നീയെന്തിനാണെപ്പോളും
ഒരു അലിവുമില്ലാതെ
എന്നിൽ പെയ്തു നിറയുന്നത്…