BREAKING NEWS

Chicago
CHICAGO, US
4°C

ബാല്യം (കവിത-അഫീഫ. ഇ.ടി)

sponsored advertisements

sponsored advertisements

sponsored advertisements

17 February 2022

ബാല്യം (കവിത-അഫീഫ. ഇ.ടി)

ന്റെ ബാല്യമേ എന്നെ നീ
പുൽകുമ്പോൾ
എന്റെ ബാല്യമാം ഊഞ്ഞാലിൽ
ആടിടുമ്പോൾ
നിൻ മധുരമാവാം ഓർമ്മകൾ എന്നിൽ
പൊഴിയുന്നു .
നിന്റെ പുഞ്ചിരിയെന്നിൽ മുഴങ്ങുന്നു.
നിന്റെ പ്രണയവും നിന്നിലായ് ചേക്കേറുന്നു.
എന്റെ പുസ്തകത്താളിൽ പിറന്നൊരാ
പൊൻമയിൽപ്പീലിയാണു നിൻ മനം.
എന്റെ പ്രണയവും നിന്നിൽ പൊഴിയുന്നു. എന്റെ പ്രണയമാം ശലഭങ്ങളന്നതാ …
നിന്നിലായ് പൊൻ ചിറകു വിടർത്തു.
എൻ മണിക്കൊലുസ്സിന്റെ നാദവും
നിന്റെ നെഞ്ചിലെ തീയായ് മുഴങ്ങുന്നു.
ഇന്നുമെൻ മനം നിന്നെ തിരയുമ്പോൾ കണ്ടില്ല ഞാൻ
നിൻ പാദങ്ങളെന്നും .
ക്രൂരനാം മാനവൻ
പാറിപ്പറിപ്പിച്ചു.
നീയാം വെളിച്ചത്ത് ഇരുളാക്കി തീർത്തവൻ
അന്ധകാരത്തിലായ് ഏകാകിയായി ഞാൻ
നിൻ സ്നേഹത്തിൻ തിരകളിൽ ഞാനും നനയവേ ….
കാലത്തിൻ കുത്തൊഴുക്കിൽ
നാം പിരിഞ്ഞു.
മതമെന്ന ഭ്രാന്തൻ എൻ
പ്രണയം തകർത്തു …
മതമല്ല മനസ്സാണ് മനുഷ്യന്റെ സ്വത്ത് .

അഫീഫ. ഇ.ടി