മധുരമാംവേദന (കവിത-ബീന ബിനിൽ,തൃശൂർ )

sponsored advertisements

sponsored advertisements

sponsored advertisements

24 February 2023

മധുരമാംവേദന (കവിത-ബീന ബിനിൽ,തൃശൂർ )

ബീന ബിനിൽ,തൃശൂർ

അന്നൊരുനാൾ ഞാനെന്ന ലോകം ഉന്മേഷവും
ഊർജ്ജസ്വലവും നിറഞ്ഞ നാളുകളാൽ
ആനന്ദാനുഭൂ തിയാലും നിർവൃതിയാലും
മനത്തെയും ആത്മാവിനെയും
കുളിരണിയിക്കുകയായിരുന്നു.

ആ അവനാകുന്ന ആനന്ദാനുഭൂതിയാൽ
അഭിരമിക്കുന്ന എന്റെ ലോകത്തിലേക്ക്
കടന്നുവരുന്നതിൽ വെച്ച് അത്യന്തമാം
ദുഃഖഭരിതവും അമ്പിനാൽ തുളച്ചു
കടന്നുപോകും വിധം മധുരമേറിയ-
യെന്നോതുവാൻ അഭിമാനിക്കുന്ന
തീവ്രവേദന ഞാൻ പൂർണ്ണതയോടെ …..

ഞാനെന്ന എന്റെയും അവന്റെയും
ആനന്ദലോകത്തിൽ ദ്രുതഗതിയിലാണല്ലോ
എന്നെ ഇരുട്ടിലേക്കും
അവനെ ചാരമാകുന്ന മണ്ണിലേക്കും
അടർത്തിമാറ്റിയത്..

ഇന്നെൻ ലോകത്തെ അന്ധകാരം
ആനന്ദാതിരേകത്തെ
പരിപൂർണ്ണമായി നഗ്നമാക്കി,
ഒറ്റപ്പെടലിന്റെ ഏകാന്തതയുടെ
കനത്തശൂന്യതയേ ബാക്കിയാക്കി
വിരസമായ ദിനരാത്രങ്ങളെ
ആഘോഷമാക്കിയല്ലോ
എന്തൊരു ആനന്ദമാണ് ഇന്നെൻ ലോകം.

ബീന ബിനിൽ,തൃശൂർ