കവിതാംഗന (കവിത-ബീന തമ്പാൻ )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 June 2022

കവിതാംഗന (കവിത-ബീന തമ്പാൻ )

ബീന തമ്പാൻ

ഹൃത്തടചോപ്പിൽ ചിദാകാശമായ്
എന്റെ ഉദയങ്ങളസ്തമിക്കുവോളം
ചിന്തകളിലക്ഷരപ്പൂക്കാലമൊരുക്കി
നിത്യം തളിർക്കും കാവ്യകുസുമമെ

എന്നുമെൻ കാവ്യകല്ലോലിനിയായ്
കവിതയുണർത്തും മൊഴിയുമായ്
കാവ്യധാരയിവൾക്കേകിയനുദിനം
പ്രിയകാമിനിയായെന്നിലലിയണം

നിറവോടെയെന്നിലക്ഷരം പൂക്കവേ
നിന്നോളമിഷ്ടമായൊന്നുമില്ലെന്നിൽ
എന്റെ തൂലികത്തുമ്പിലഭ്രകാവ്യമായ്
നിത്യം വിളങ്ങട്ടെനിന്നക്ഷരക്കൂട്ടുകൾ

മാനതാരിൽ നീ നിറഞ്ഞൊഴുകുമ്പോൾ
മറക്കുന്നു ഞാനെൻ വ്യഥകളൊക്കെയും
എന്നിലെന്നുമാത്മപ്രകാശത്തിന്നക്ഷര
ജ്യോതിസ്സായ് ഹൃദന്തേ തിളങ്ങും കവിതേ

നീയുണ്ടെങ്കിലെൻ കിനാക്കൾക്കഴകും-
വർണ്ണവും വാനോളമുണ്ടെന്നറിയുന്നു
നിന്നിലൂടൊന്നായലിഞ്ഞൊഴുകുമ്പോൾ
എന്റെ നിമിഷങ്ങളെത്ര സുന്ദരമെന്നോ!

കവിതേ നീയെന്നെ തഴുകിയുണർത്തവേ
ഒഴുകുന്നു ഞാനെന്നും ശിവഗംഗ പോലെ
മൃതിപുൽകിയെത്തും നേരത്തുപോലും
മൗനമായ് നീയെന്നെ ചുംബിച്ചിടേണം..