സ്നേഹത്തിനാഘോഷമാണല്ലോ ഈസ്റ്റര്‍
ദൈവപിതാവിന്റെ അളവറ്റസ്നേഹം
ആര്‍ക്കാണിങ്ങനെ സ്നേഹിക്കാനാവുക,
സ്വാര്‍ത്ഥത തെല്ലുമില്ലാതിന്നു ഞങ്ങളെ.
ദൈവമീ ലോകത്തെ സ്നേഹിച്ചുസ്നേഹിച്ച്
സ്വന്തം സുതനെ നമുക്കായി നല്കിയോന്.
ഛായയും സാമ്യവും സൗജന്യമായ് നല്കി,
പ്രാണന് പകര്‍ന്നയെന്‍ ജീവനാഥാ.
മൂന്നുനാള്‍ മത്സ്യത്തിനുള്ളില്ക്കഴിഞ്ഞതാം
നോഹയെപ്പോലന്ന് മണ്ണില്ശയിച്ചതും
മാനവരക്ഷയ്ക്കു മാംസം ധരിച്ചവന്
മന്നിന്നനുഗ്രഹമായി മാറീടുന്നു.
എന്തെന്നാല്‍ ദൈവമീലോകത്തെയത്ര-
മാത്രമേറെ സ്നേഹിച്ചിടൂകയെന്നറിയുക.
പുത്രനെപ്പോലും മരിക്കാന്‍ കൊടുത്ത-
യെന്‍ യാഹവേ നിന്നെ വണങ്ങിടുന്നിന്നുഞാന്.
മാമല മേലെ മരത്തിലേറ്റപ്പെട്ട മാലോ-
കരക്ഷയ്ക്കുയര്ത്തെണീറ്റ നാഥാ
ഉത്ഥിതാ, നിന് മുമ്പിലായിരമായിരം
പാണികള്‍ കൂപ്പിത്തൊഴുതിടുന്നു.
