കാമുകന്റെ സമ്മാനം(കവിത -ഡോ.കല സജീവൻ )

sponsored advertisements

sponsored advertisements

sponsored advertisements

13 February 2023

കാമുകന്റെ സമ്മാനം(കവിത -ഡോ.കല സജീവൻ )

ഡോ.കല സജീവൻ 
ഒരു കൂട നിറയെ പൂമ്പാറ്റകളുമായി
അവൻ വന്നു.
അനേകായിരം നാടുകളിലെ
പല പൂക്കളിൽ നിന്നു
വേർപ്പെടുത്തിയ പൂമ്പാറ്റകൾ…….
അവയുടെ സ്പർശിനികളിൽ നിന്നും
കണ്ണീരിറ്റുന്നുണ്ടായിരുന്നു.
കൂടനീട്ടി അവൻ പറഞ്ഞു –
നിനക്കുള്ള എന്റെ സമ്മാനം –
കടൽ കടന്നെത്തിയ വിരഹം –
കൂട തുറന്നു വെച്ച് അവൾ പുഞ്ചിരിച്ചു.
നീയും പറന്നു പോകൂ….

ഡോ.കല സജീവൻ