മറക്കാതിരുന്നെങ്കിൽ പിന്നിട്ട വഴികളെ,
മനസ്സിൽ കരുണതൻ ആർദ്രത തൂകിയോരെ,
വിരലിന്നറ്റത്തൊന്നുചേർത്തുപിടിച്ചവരെ വഴിയിൽനൽവിളക്കിൻപ്രഭവിതറിയോരെ,
തനുവിൻ വശം ചേർന്നുകൂടെനടന്നവരെ,
പറഞ്ഞതെല്ലാം കേൾക്കാൻ കർണ്ണങ്ങൾ തന്നവരെ,
തളർന്നനേരങ്ങളിൽതാങ്ങിനിറുത്തിയോരെ,
വാക്കിനാൽപ്രചോദനംപകർന്നുതന്നവരെ,
മൗനത്തിലൊളിച്ചപ്പോൾഅന്വേഷിച്ചെത്തിയോരെ,
ആഴത്തിലാഴ്ന്നനേരംഉയർത്തിയെടുത്തോരെ
ഉയിരുപങ്കുവയ്ക്കാൻമനസ്സുകാണിച്ചോരെ
ഉണർത്തുപാട്ടിൻസ്വരംചെവിയിൽമൂളിയോരെ.
നന്മതൻമയൂഖങ്ങൾഎങ്ങുംവിതറിയോരെ
പാരിൻനന്മയ്ക്കായ്ജീവൻഉഴിഞ്ഞുവയ്ക്കുന്നോരെ
സ്വന്തം ജീവിതം കൊണ്ട് സന്ദേശം നൽകുന്നോരെ,
ലോകത്തിൻ മാതൃകയായി ജീവിച്ചു വരുന്നോരെ.
നല്ലപ്രവൃത്തിയാലെൻമനസ്സുനിറച്ചോരെ .
സ്നേഹസ്വർഗ്ഗത്തിലെന്നും എന്നെയും കൂട്ടിയോരെ.
വരയും എഴുത്തും
