യാത്ര ( കവിത -ഡോ.വീനസ്)

sponsored advertisements

sponsored advertisements

sponsored advertisements

4 May 2022

യാത്ര ( കവിത -ഡോ.വീനസ്)

ടുകടുത്തൊരീ ജീവിതയാത്രയിൽ
പാത ചിലനേരം ദുർഘടമായിടാം,
മഴയിരമ്പവും, പേമാരിയും വരാം,
വലിയ പ്രളയത്തിൽ ആമഗ്നമായിടാം,
തണുതണുത്തൊരുരാവിൽപുതയ്ക്കുവാൻ
ഒരു പുതപ്പിന്നായ് ഏറെകൊതിച്ചിടാം,
കൊടിയവേനലിൽ ആകെത്തളർന്നിടാം,
ദാഹമാർന്നിറ്റു നീരിന്നായ് കാത്തിടാം ,
അപ്രതീക്ഷിതമായ് ചെറുതെന്നലിൻ,
കുഞ്ഞുകൈകൾതഴുകിത്തലോടിടാം,
വീണ്ടും മുന്നോട്ടു പോയിടും നേരത്ത്
എതിരെയെത്തിടാംദൗർഭാഗ്യമൊക്കെയും,
ഒടുവിൽ ലക്ഷ്യത്തിലെത്തുന്നതിൻ മുൻപേ,
ഇടറിവീണിടാം, ആകെത്തളർന്നിടാം.
എങ്കിലും മന:ശക്തിയാൽ നേരിടാം,
എതിരെയെത്തുന്നപ്രതിബന്ധമൊക്കെയും,
വിജയസോപാനമേറി,വിജയത്തിൽ
രത്നഖചിതമാം മകുടം ധരിച്ചിടാം.
അപ്പൊഴൊക്കെയുംചിത്തത്തിലോർക്കണം,
തീർത്തുംനശ്വരമാണെല്ലാ നേട്ടവും ,
എങ്കിലും സദാ തുടരുകെൻ കൂട്ടരേ,
അലസത മറന്നെന്നും പരിശ്രമം!

വരയും എഴുത്തും
ഡോ.വീനസ്