അടുക്കള (കവിത -ഡോക്ടർ വീനസ്)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 June 2022

അടുക്കള (കവിത -ഡോക്ടർ വീനസ്)

ഡോക്ടർ വീനസ്

അടുക്കളകൾ എന്നും പരീക്ഷണത്തിൻ ശാല,
നിറങ്ങൾ,രുചികൾതൻസമ്മേളനത്തിൻ ഇടം,
ഉപ്പും മുളകും പഞ്ചസാരയുംരുചിയേറ്റും
വിഭവം പിറക്കുന്ന ഈറ്റില്ലമാണവിടം.
ചില്ലുകുപ്പിയിൽ തൻ്റെ ഊഴവും കാത്തിരിക്കും,
ഉപ്പുകൊതിക്കുന്നുണ്ടാം, തവി തൻ ആഗമനം,
മഞ്ഞളിൻ നെഞ്ചിലുണ്ടാം, തൻ നിറം പകർന്നിട്ടു,
നർത്തകിതൻ ചേലപോൽ തിളങ്ങും വിഭവങ്ങൾ.
ചെമന്ന നിറമണിഞ്ഞിരിക്കും മുളകിൻ്റെ –
പൊടിയതോർമ്മിപ്പിക്കും സൂക്ഷിച്ചു പെരുമാറാൻ,
ശ്രദ്ധയില്ലാതെയായാൽ, കണ്ണുകൾ നീർ നിറഞ്ഞു,
തൂവും മഴക്കാലത്തു നിറയും പുഴ പോലെ.
മധുരംപകരുവാൻ കൊതിക്കും പഞ്ചസാര
നിനയ്ക്കും, ഞാനെപ്പോഴും മോദത്തിൻ കളിത്തോഴി ,
എണ്ണയിൽ പൊട്ടിത്തകർന്നീടും കടുകുമണി,
ഉള്ളിയോടൊപ്പംചേർന്ന് കറിയ്ക്ക് രുചിയേറ്റും.
അടുക്കളയിൽ ഇവ അവശ്യം ആവശ്യം താൻ,
എങ്കിലുമവിഭാജ്യഘടകം അമ്മ തന്നെ.,
തൻസ്നേഹം ചേർത്തിളക്കി വിളമ്പും വിഭവത്തിൻ
രുചിയെ തോല്പിച്ചിടും എതിരാളികളില്ല.
പണികൾ ചെയ്തു ചെയ്ത് തളരുന്നേരമമ്മ
കൊതിക്കും,സഹായത്തിനായെത്തും മനസ്സുകൾ,
അഭിനന്ദനത്തിൻ്റെനല്ല വാക്കുകൾ ചൊല്ലി,
മനസ്സുതണുപ്പിച്ചു,ക്ഷീണമകറ്റുന്നോരെ