BREAKING NEWS

Chicago
CHICAGO, US
4°C

ലളിതംസുന്ദരം (കവിത -ഹരീഷ്‌റാം )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 March 2022

ലളിതംസുന്ദരം (കവിത -ഹരീഷ്‌റാം )

മിണ്ടാനൊരു മനസ്സും
കേൾക്കാനൊരു കാതും
അതിനിടയിലൊരു
നിശബ്ദതയും
ഇണചേരുമ്പോൾ
ചുണ്ടിൽ ഉമ്മകൾ
പൂക്കും.
പുലരി പുഞ്ചിരിക്കും.
പ്രകാശം പകലാവും.
എറിഞ്ഞുടക്കാത്ത
വാക്കുകൾ
ചിറകുകളിൽ
കയറി
ആകാശം കാണും.
എവറസ്റ്റിലെ
മഞ്ഞുപാളികളിൽ
കൊടി നാട്ടും.
ശ്വാസം സൂര്യനിൽ
ആനന്ദമാവും.

ഹരീഷ്‌റാം