നാണയ കിലുക്കം (കവിത -മായ ബാലകൃഷ്ണൻ)

sponsored advertisements

sponsored advertisements

sponsored advertisements

12 May 2022

നാണയ കിലുക്കം (കവിത -മായ ബാലകൃഷ്ണൻ)

നാണയങ്ങൾ കിലുക്കി
അവൾക്കുപിറകേ അവരോടിയെത്തി.
വലം തിരിഞ്ഞ് ഇടം തിരിഞ്ഞ്
വളവും തിരിവും കടന്ന്
അവൾ കിതച്ചു.
പിന്തിരിഞ്ഞൊന്ന് നോക്കി
ഒന്ന് രണ്ട്, മൂന്ന് കുറുക്കന്മാർ
നാവ് നീട്ടിയൊലിപ്പിച്ച്
പിറകേ കൂടി.
പിന്തിരിഞ്ഞു നിന്ന്‌
പണക്കിഴി തിരിച്ചിട്ടുകൊടുത്ത്
കണ്ഠമിടറി
അവൾ യാചിച്ചു!
എന്റെ മാനം!
നീറ്റൽ സഹിക്കാനാവാഞ്ഞ്
നാണയങ്ങൾ ചിതറി ഉരുണ്ടോടി…