ഇത്തിരിയരിമണിയാലൊരുക്കിയത്താഴവും
മുറ്റത്തങ്ങിരിപ്പായാ അമ്മയും പൈതങ്ങളും
അച്ഛനെകാത്തിരുന്നങ്ങു
കുഴഞ്ഞങ്ങുറങ്ങുന്നു
കൊച്ചുപെൺകിടാവതുതൻ
ഏട്ടനുമായങ്ങനെ
നേരമങ്ങേറെയായി ഭീതിയോടവളങ്ങു ചാരി
തൻ ഗൃഹമതിൻ വാതിലോ മെല്ലെയങ്ങു
ഇരുട്ടിൻ കാഠിന്യ മങ്ങേറിയോ വരുന്നതും
ഇനിയെന്താപത്താണോഭവിച്ച
തെന്നോർക്കന്നു
തുടിക്കും ഹൃദയത്തിൻ ശബ്ദമ തങ്ങുയർന്നു
നിശബ്ദ രജനി തൻ യാമമതാകെയെന്നും
തുണയ്ക്കായങ്ങാരുമില്ല തപിക്കുന്നു മനമതും
ഉറക്കെയോ ചിലയ്ക്കുന്നു നിശാ പക്ഷികളും
ഭയത്തോടെ നേരമങ്ങുവെളുത്തനിമിഷത്തിൽ
കിതച്ച ങ്ങെത്തി കൂട്ടം വാർത്തയതറിയിക്കാൻ
ജഡമതേറ്റിയെത്തി ജനങ്ങളനേകമായ്
നിശബ്ദയായങ്ങു പതിച്ചു ഗൃഹസ്ഥയും
അടുപ്പിലിരിക്കുമൊരത്താഴവറ്റിൻ പാത്രം
നിലത്തേയ്ക്കങ്ങു വീണു തകരുന്നിതാ മെല്ലെ