കൊച്ചിയുടെ വിലാപം(കവിത-ഡോ: മാണി സ്കറിയ )

sponsored advertisements

sponsored advertisements

sponsored advertisements


14 March 2023

കൊച്ചിയുടെ വിലാപം(കവിത-ഡോ: മാണി സ്കറിയ )

ഡോ: മാണി സ്കറിയ

വിലപിക്കുന്ന ബ്രഹ്മപുരവും കടമ്പ്രയാറും
മംഗലവനവും എന്റെ കൊച്ചിയും

വിലപിക്കുന്നു കേരളം – വിലപിക്കുന്നു മനുഷ്യത്വം
വിലപിക്കുന്നു മീനും ആടും പശുവും പോത്തും
പെടാപ്പാടിൽ വയോധികരും ശിശുക്കളും
ബയോ മൈനിംഗ് എന്തെന്നറിയാത്തവനേറ്റ ദുഷ്‌കൃതിയോ ?

പണമില്ലാത്തവൻ പിണമെന്നു കരുതും
ഭരണകർത്താക്കളും ശിങ്കിടികളും
ഒന്നും മിണ്ടാത്ത മന്ത്രിയും ..
കുരിശിലെ കള്ളൻമ്മാരെ പോറ്റുന്ന മുഖ്യനും
തള്ളിന്റെ തള്ളും ചില്ലു കൊട്ടാരം പോൽ
തകരുന്നു കേരളം
കൊച്ചിയിൽ തുടങ്ങുന്നു ..
ബ്രഹ്മപുരാമതിൻ പ്രഭാവ കേന്ദ്രം

ഇനി ഡയോക്സിൻ കുടിക്കുന്ന മത്സ്യവും
മാംസവും അകത്താക്കുന്ന കൊച്ചിക്കാരും വിദേശികളും
വരിക്കുമോയിനിയൊരു കൊച്ചിക്കാരനെയൊരു
കോട്ടയംകാരി ?
ജനിതകമാറ്റം ഉറപ്പാണ്, മെല്ലെ..
തീയല്ല – പുകയാണതിൻ കാരണമെങ്കിലും
തീയില്ലാതൊരു പുകയില്ലല്ലോ!
തീപ്പെട്ടു പോകുന്നെൻ കൊച്ചിയെൻ കണ്മുന്നിൽ!

പണത്തിൻ ദുഷ്‌കൃതി തലയിലെ ശൂന്യത..
അത്യാർത്തിയെ വെല്ലും മൂഢതയിലാണ്ട
നേതാക്കളെയിനി പുതു തലമുറ നയിക്കട്ടെ
നേർവഴി കാട്ടട്ടെ – പഠിക്കട്ടവർ പരിസ്ഥിതി സംരക്ഷണം
മാലിന്യ സംസ്കരണം ..
മാറാതിരിക്കട്ടെൻ കൊച്ചി മറ്റൊരു വിയറ്റ്നാമായി..
അമേരിക്ക നഞ്ചു കലക്കിയെറിഞ്ഞരാ ഓറഞ്ചു ഏജന്റിൻ കെടുതികളിപ്പോഴുംഅനുഭവിക്കുന്ന ജനത!

വിലപിക്കുന്ന ബ്ര്ഹമപുരവും കടമ്പ്രയാറും മംഗലവനവും!
പിടയുന്നു ഞാനുമെൻ കൊച്ചിയും
മരണ ഭീതിയിലാധിയിൽ ശ്വാസമില്ലാതെയുഴറുന്നു!
എവിടെ നീതി ?
എവിടെ നീതി ?
എവിടെയൊരിറ്റു ശ്വാസം ?
എല്ലാമൊരു പുകമറയിൽ അലിഞ്ഞില്ലാതെയാകുന്നൊ
ഒപ്പമെൻ ശ്വാസവും മായുന്നു ..
അപ്പോഴുമെൻ ചുണ്ടിൽ തത്തി നിൽക്കുന്നൊരവാസന
വാക്കായി പ്രിയ കൊച്ചി നീയും..

ഡോ: മാണി സ്കറിയ