മകള്‍ (കവിത -ലക്ഷ്മി ശ്യാം, തിരുവനന്തപുരം)

sponsored advertisements

sponsored advertisements

sponsored advertisements

22 July 2022

മകള്‍ (കവിത -ലക്ഷ്മി ശ്യാം, തിരുവനന്തപുരം)

എന്‍റെ മനസ്സും ശരീരവും
നിന്‍റെ കിളികൊഞ്ചലില്‍ തരളിതമായ്
എന്‍റെയോര്‍മ്മയില്‍ നീയെന്‍റെ മകള്‍
എന്‍റെയുദരത്തിന്‍ നിന്‍തുടിപ്പ്
ഞാനറിഞ്ഞപ്പോളാദ്യമായ്
ഞാന്‍ നിന്നിലലിഞ്ഞു
പിന്നെയെപ്പോഴോ നീയെന്‍റെ
ജീവനും ജീവിതവുമായി-
കാലത്തിന്‍ മാന്ത്രികതയില്‍
നീയെന്‍ ജീവിതം മാറ്റിമെല്ലെ
കാലമേല്‍പ്പിച്ച കാഠിന്യത്തെ
അധിജീവനത്തിന്‍റെ പാതയില്‍
തള്ളിമാറ്റിയതും നിനക്ക് വേണ്ടി
കാത്തിരുന്ന നാളുകളൊക്കെയും
നിനക്ക് വേണ്ടിയായിരുന്നു
എന്‍റെ പ്രണയവും …..
നിന്‍റെ കൊഞ്ചലില്‍ എന്നിലുണര്‍ത്തിയ
മാറ്റമെല്ലാം വൈകാതെ ഞാന്‍
തന്നെ തിരിച്ചറിഞ്ഞു..

ലക്ഷ്മി ശ്യാം, തിരുവനന്തപുരം