സ്നേഹമെന്നാൽ മധു പകരുന്ന ചൂടാണ്
സ്നേഹമെന്നാൽ നനവിറ്റുന്ന നോവാണ്
സ്നേഹമെന്നാൽ പുതുമണം ചാറുന്ന നേരമാണ്
സ്നേഹമെന്നാൽ തലോടിപ്പിടിക്കുന്ന സ്പര്ശനമാണ്
സ്നേഹമെന്നാൽ ഇറ്റുവീഴുന്ന തുള്ളിപോലെ
പൊരിവെയിലിലെ ദാഹജലമാണ്
സ്നേഹമെന്നാൽ ചേർത്തുപിടിക്കുന്ന സ്പന്ദനമാണ്
സ്നേഹമെന്നാൽ ഇതൾ പൊഴിയുന്ന നേർമ്മയാണ്.
സ്നേഹമെന്നാൽ കരുതലിന്റെ കരുത്താണ്
സ്നേഹമെന്നാൽ മണിപൊയ്കയിൽ തെളിനീരാണ്.
സ്നേഹമെന്നാൽ കുങ്കുമ സന്ധ്യയുടെ കാന്തിയാണ്
സ്നേഹമെന്നാൽ കർപ്പൂരഗന്ധത്തിൻ സുഗന്ധമാണ്
സ്നേഹമെന്നാൽ ആതിര നോൽക്കും
ധനുമാസ കുളിരിന്റെ തുടിപ്പാണ്.
സ്നേഹമെന്നാൽ മണിദീപമായി മിന്നും
പട്ടിൽപൊതിഞ്ഞ പൊന്നാണ് .
സ്നേഹമെന്നാൽ വിശ്വം നിറഞ്ഞു
നിൽക്കുന്ന മണിദീപമാണ്
സ്നേഹം അതിലോലമാണ് .
