വിഷാദത്തിനയച്ച കത്തുകൾ (കവിത -നിത്യ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 July 2022

വിഷാദത്തിനയച്ച കത്തുകൾ (കവിത -നിത്യ)

സ്നേഹത്തിൽ ഞാൻ മനുഷ്യരെ
പുകഴ്ത്തിയെഴുതി.
വേദനകളിൽ ഞാൻ മുറിവുകളുടെ
പൊറ്റം പിളർത്തി.
കവിതകളിൽ വിഷാദം നിറഞ്ഞു.
സ്നേഹമില്ലാതെ വറ്റിവരണ്ട മനുഷ്യർ
സ്നേഹത്തെക്കുറിച്ചെഴുതുന്നത്
എത്ര വിരൂപമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
സ്നേഹത്തെക്കുറിച്ചെഴുതാൻ
പേനയെടുത്തപ്പോഴൊക്കെ മുള്ള്
കുത്തിതളർന്നുവീണു.
മരങ്ങളില്ലാത്ത കുന്നുകൾ.
മഴയേൽക്കാത്ത മൺതരികൾ.
നക്ഷത്രമില്ലാത്ത ആകാശം.
വിഷാദത്തിനയയ്ക്കുന്ന കത്തുകൾ…
ഒരൊറ്റ മുറിവിൽ ഉടലൊന്നാകെ
പൊള്ളുന്ന പോലെ
ഒരൊറ്റ വേദനയിൽ എല്ലാ
വേദനകളും കെട്ടുപിണയുന്നു…
അഴിച്ചെടുക്കാനാവാത്ത പക്ഷം
ചോര പൊടിയുന്നു….
വേദനിക്കുമ്പോഴൊക്കെ
ഞാൻ വിഷാദത്തിന് കത്തയച്ചു.
സ്നേഹത്തെക്കുറിച്ചെഴുതാൻ മാത്രം
സ്നേഹത്തിന്റെ ഒരു മഴയും
എന്നിലേക്ക് പെയ്തില്ല ….

നിത്യ