ഓണനിലാവ് (കവിത -ഡാലിയ ഉദയൻ)

sponsored advertisements

sponsored advertisements

sponsored advertisements


8 September 2022

ഓണനിലാവ് (കവിത -ഡാലിയ ഉദയൻ)

ഡാലിയ ഉദയൻ

ണ്ടു ഞാൻ കവിതതൻ ഓരത്തിരിക്കുന്ന
പൊന്നിളം നിറമുള്ളോ രോണനിലാവിനെ
കാലത്തിൻ ഉമ്മറപ്പടിയിൽ
നിന്നങ്ങനെ തിരികേ നടന്നുഞാൻ
കൊതിയോടെയിന്നലെ .
മുത്തശ്ശി മണമുള്ള തൊടികളിൽതിരയുന്നു
തുമ്പയും തുമ്പിയും കുഞ്ഞു ചേമന്തിയും
കൂട്ടിനായെത്തുന്ന കൊച്ചനുജത്തിയും
മുന്നിൽ നടന്നൊരാ ആങ്ങളകൂട്ടവും
നന്നായ് ചമയ്ക്കുന്ന പൂക്കള മുറ്റത്തെ
മത്സരം തീർത്തൊരാഓണകളികളെ
കൊതിയാൽ മണക്കുന്ന പുത്തൻ പുടവയിൽ
പൂക്കളായീടുന്ന വാത്സല്ല്യ വായ്പിനെ
അമ്മതൻ മടിയിലെ സ്നേഹം നുകർന്നിട്ടു
കണ്ടു കിടന്നൊരാ കൈകൊട്ടി കളികളെ
ചെല്ലോന്ന് പേടിച്ചു വാതിൽ
പഴുത്തിലൂടെത്തി നോക്കീടുന്ന കുമ്മാട്ടികൂട്ടത്തെ
പിന്നെയും കാണുന്നു ഓണവെയിലിനെ
തോൽപ്പിച്ചു മുന്നേറും സൗഹൃദ പടകളെ..
വല്ലാത്തൊരുത്സഹത്തോടെ യൊരുങ്ങീട്ടു
നടുമുറ്റത്തെത്തിടും നാരീ ജനങ്ങളെ
കാലമേ നീയെത്ര മുന്നേ നടന്നാലും
കാത്തിടും നന്മകൾ പിന്നേ മറന്നാലും
ഓർമ്മതൻ മുറ്റത്ത് പൂക്കളം തീർത്തിട്ട്
ഓണ നിലാവിനായ് കൊതിയോടെ കാത്തിടും
തുമ്പയും ചെത്തിയും വിരിയുന്നു
പിന്നെയും. പൂക്കളം തീർക്കുന്നു
പൂവിളി കേൾക്കുന്നു
കുമ്മാട്ടി കൂട്ടങ്ങളിനിയും നിരക്കുന്നു.
കുഞ്ഞു സന്താപങ്ങളെല്ലാം മറക്കുന്നു.
നിമിഷങ്ങൾ സ്നേഹസന്ദേശങ്ങൾ നേരുന്നു
നിറവാർന്ന സ്നേഹങ്ങൾ കാറ്റിൽ നിറയുന്നു
ഇനിയും നശിക്കാത്ത നന്മകൾ
ഭൂമിയിൽ നല്ലൊരു പൂക്കളം വാശിയാൽ തീർക്കുന്നു.