രാജി പ്രസാദ്
ഉപേക്ഷിച്ചു പോയ വഴികളിൾ
ഉറഞ്ഞു നിൽക്കുന്ന കാറ്റ്
പുഴവക്കത്തെ പൂമരത്തിന്റെ
മർമ്മരങ്ങൾ
ഏറെത്തിരയുമ്പോൾ മാത്രം
കണ്ടെടുക്കപ്പെടുന്ന ഒരു കുറിമാനം
മറ്റാരും കാണാതെ നിന്നെ അണിയിച്ച
കുപ്പിവളകൾ
ഒരു വാക്കിലോ വരിയിലോ ഒളിച്ചു വെച്ച
ഒരിക്കലും മരിക്കാത്ത എന്തോ ഒന്ന്
കടം കൊണ്ട സ്വപ്നങ്ങളുടെ
തിരുശേഷിപ്പുകൾ
കിതച്ചു നീന്തിയ കടൽ
മലമുടിയെ ചുംബിക്കുന്ന
മേഘമാല
ശീതക്കാറ്റിന്റെ ഇരമ്പൽ
നഷ്ടപ്പെട്ടതിന്റെ സൗന്ദര്യം
അതാണ് പ്രണയം ….
