ഒരു നാളിൽ വളകൾ ചിരിക്കുന്ന
മൃദുല കരങ്ങളിൽ തലോടി
പ്രണയാർദ്ദനായ് നിൻ കാതിൽ
ചൊല്ലിയതല്ലെ ഞാൻ ?
“നിൻ മോഹങ്ങളെല്ലാം
ഞാനറിയുന്നു പ്രിയതേ
അവയെല്ലാം അതിമോഹമല്ലെന്നും
ഞാനറിയുന്നു പ്രിയതേ .”
നീയാദ്യമായ് ചോദിച്ചൊരാഗ്രഹം
പണ്ട്, വെറുമൊരു തമാശയായ് കണ്ട്
അവഗണിച്ചവനാണു ഞാൻ,
അന്നത് വെറുമൊരു
ചെമ്പകമലരായിരുന്നെങ്കിലും
നിന്നുള്ളിലതിൻമൂല്യമെത്രയോ
വലുതെന്ന് അറിഞ്ഞില്ല ഞാൻ സഖീ .
ഇന്നു നീയെൻ
പ്രണയിനിയായ് മാറുമ്പോൾ
പ്രിയതേ ഞാനറിയുന്നു
നിൻ സ്വപ്നങ്ങളെല്ലാം ,
അവയെല്ലാം നിന്റെ
പാഴ്കിനവുകളല്ലെന്നും ,
അതിലെല്ലാം ഞാൻ കണ്ട
ജീവിതമുണ്ടെന്നും .
