ഭൂമിക്കൊരു ദിനം (കവിത – സജിത വിവേക് )

sponsored advertisements

sponsored advertisements

sponsored advertisements


22 April 2022

ഭൂമിക്കൊരു ദിനം (കവിത – സജിത വിവേക് )


ഭൂമിതൻ പുതപ്പാം പച്ചപ്പ്‌ മറയുന്നു
ജീവനാഡിയും വറ്റിവരളുന്നു.

കുന്നുകളിടിയുന്നു, മലകൾ തുരക്കുന്നു.
കൃഷിഭൂമിയെല്ലാം ഫ്ലാറ്റുകൾ പെരുകുന്നു.

പുഴകൾ മെലിയുന്നു മണൽക്കൂന പെരുകുന്നു
കൊള്ളലാഭത്തിനു മണ്ണെല്ലാം പോവുന്നു.

മണ്ണിന്റെ ശ്വാസകോശത്തിലപ്പോഴും
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടീടുന്നു.

മരങ്ങൾ മുറിയ്ക്കുന്നു പ്രകൃതിതൻ
ആവാസ തകരുന്നു തളരുന്നു.

പക്ഷിമൃഗാദികൾ എണ്ണം കുറയുന്നു
പ്രകൃതിയുടെ താളം തകർന്നു പോയീടുന്നു.

പ്രകൃതിയും കോപിച്ചു, പ്രളയമായ് സുനാമിയായ് മഹാമാരിയായ് ലോകം വിറങ്ങലിച്ചീടുന്നു.

വിഷവായു പുകയുന്നു
കുടിവെള്ളമില്ലാതെയാവുന്നു..

ഭൂമിയെ സംരക്ഷീച്ചിടുമെന്ന വാക്കുകൾ
ഏതോ പ്രതിജ്ഞയിൽ മാത്രമൊതുങ്ങുന്നു.

ഭൂമിയെ കൊല്ലുന്നു, ദുഷ്ടരാം മാനവർ
നിത്യവും ഓരോരോ നീച പ്രവർത്തിയാൽ.

ഭൂമിയുടെ താളം നിലയ്ക്കേണ്ടതല്ല
ഒത്തൊരുമിച്ചു നാം പോരാടിടണം.

ഒരുമിച്ചു കൈകൾ നാം കോർത്തീടണം
ഭൂമിതൻ പച്ചപ്പ്‌ കാത്തീടണം.

സജിത വിവേക്