കവി.എ.അയ്യപ്പന് (കവിത -സന്തോഷ് മലയാറ്റിൽ)

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

കവി.എ.അയ്യപ്പന് (കവിത -സന്തോഷ് മലയാറ്റിൽ)

ഗ്രീഷ്മമേ
ഓർമ്മകൾകൊണ്ട്
നീയെനിക്കു-
ബലിയിടരുത്.
വാക്കുകൾ കൊണ്ടു
ഉണങ്ങാത്ത
മുറിവുകൾ സമ്മാനിക്കരുത്.
പുനർജ്ജനിയെന്ന
സമസ്യയിൽ
എന്റെ പ്രണയത്തെ
വിചാരണ ചെയ്യരുത്.
വെട്ടിയൊരുക്കാത്ത
പാതകളിലൂടെയാണ്
എന്റെ ഹൃദയമുറിവുകളുടെ
വഴിത്തെറ്റിയ ദേശാടനം.
മൗനംകൊണ്ടു
വരയ്ക്കുന്ന
ലക്ഷ്മണരേഖയ്ക്ക്
മരണമെന്നു പേരിട്ട്
നീയെന്റെ നോവുകൾക്ക്
വിരുന്നൂട്ടരുത്.

സന്തോഷ് മലയാറ്റിൽ