അർത്ഥാന്തരങ്ങൾ (കവിത -സതീഷ് ജി നായർ)

sponsored advertisements

sponsored advertisements

sponsored advertisements

8 July 2022

അർത്ഥാന്തരങ്ങൾ (കവിത -സതീഷ് ജി നായർ)

ന്ന്
ബസിൽ നിന്നോടൊപ്പം
യാത്ര ചെയ്തിരുന്നപ്പോൾ
കേട്ടിരുന്ന
പ്രണയഗാനം
നീ
ഓർക്കുന്നുണ്ടോ?

ഓരോ
വരികളുടെ
അർത്ഥവും
നിൻ
വിരൽത്തുമ്പിൽ
ഞാൻ
വിശകലനം ചെയ്തിരുന്നു.

ഇന്ന്
അതെ ബസിൽ
തനിയെ
തിരികെ വരുമ്പോൾ
അതെപാട്ട്
വീണ്ടും കേട്ടു.
പക്ഷേ
വരികളുടെ
അർത്ഥം
മാറിപ്പോയിരിക്കുന്നു.

ഓരോ
പാട്ടിനും
എത്രയെത്ര
അർത്ഥങ്ങളാണല്ലേ…?