പെണ്ണ് പൂക്കുമ്പോൾ (കവിത -വി.കെ.ഷാഹിന)

sponsored advertisements

sponsored advertisements

sponsored advertisements


1 July 2022

പെണ്ണ് പൂക്കുമ്പോൾ (കവിത -വി.കെ.ഷാഹിന)

പെണ്ണ് പൂക്കുമ്പോൾ
മണ്ണു ചുവക്കുന്നു
മാമരം കുളിരാർന്ന്
പൂച്ചിരി വിതറുന്നു
കിഴക്കനാകാശം
കണ്ണു വിടർത്തുന്നു
കരിമഷി പടർത്തി
മുടിയഴിച്ചാടുന്നു
അകം പൊള്ളിപ്പടർന്നിട്ട്
ഓടെടാ, വീട്ടിലടച്ചിരിക്കെടാ
കാതിലിടി മുഴക്കങ്ങൾ
കനലെരി പടഹങ്ങൾ
കണ്ണു കത്തിപ്പടർന്നൊലിക്കുന്നു
പടരും തീ കെടുത്തുവാൻ
പനിനീര് തളിയെന്ന്
വടക്കൻ കാറ്റ് കണ്ണിറുക്കുന്നു
തണുക്കുന്നു , വിറയ്ക്കുന്നു
ചൂടിൽ വിയർത്തൊലിക്കുന്നു
മൂക്കു ചുവയ്ക്കും പെണ്ണ്
മണ്ണിൽ തളർന്നൊട്ടുന്നു
പൂക്കും പെണ്ണേ
കായ്ക്കും പെണ്ണേ
വെള്ളം കണ്ടാൽ നിൽക്കാത്ത
പെണ്ണേ …..

വി.കെ.ഷാഹിന