ശത്രുവിന്റെ
ആസൂത്രിത
നീക്കത്തിൽനിന്നാണ്
ജാഗ്രത രൂപപ്പെട്ടത്.
അവന്റെ
വാക്കിലും നോക്കിലും
പ്രവൃത്തിയിലും
സാന്ദർഭികാർത്ഥങ്ങൾ
തോന്നിപ്പിക്കുന്ന
ചിന്തകളുടെ പകൽ.
കരുതിയിരിക്കലിന്റെ,
പ്രതിരോധത്തിന്റെ
കണക്കുകൂട്ടലുകൾ.
അസ്വസ്ഥതകളും
പകയും
ഏറ്റുപിടിക്കുന്ന
മനസ്സിപ്പോൾ
ജാഗരൂകം.
പിന്നെത്തളർന്ന്
ശാന്തമായപ്പോഴാണ്
ഇത്രയും ജാഗ്രത
സ്വന്തം ഉറക്കംകെടുത്തുന്ന
യഥാർത്ഥ ശത്രുവെന്ന
ജാഗ്രതയുണർന്നത്.
