മാരിമാറി,മേടരാശിയായി,
മേലെ,സൂര്യതേജസ്സുച്ചസ്ഥായിയായി.
മാനിനി നീയെങ്ങു പോയോമലെ,എന്റെ
മാനസം തേടുകയാണു നിന്നെ.
മേടമല്ലേ,കൊന്ന പൂത്തതല്ലേ,
വിഷു വന്നിതിങ്ങോ, കൃഷിക്കാലമായി.
മേഘമില്ലേ,മഴയേകുകില്ലേ,
മീനവേനലിൽ വാടിക്കരിഞ്ഞതല്ലേ ?
വിത്തുപാട്ടില്ലേ, കൈക്കോട്ടെടുക്കാൻ
പാട്ടുപാടും വിഷുപ്പക്ഷിയെങ്ങുപോയി ?
വിത്തിടണ്ടേ? നിലം വൃത്തിയാക്കാൻ,
എന്റെയൊപ്പം വരാൻ കൊതിയൊട്ടുമില്ലേ?
വേലയായി,ഇനിപ്പൂരമല്ലേ?
വിഷുവേലക്കു നീ കൂടെപ്പോരുകില്ലേ?
മാഘമായാൽ പൊന്നിൻതാലിചാർത്താം,നിന്നെ
