അറിയേണ്ടാത്തത് (കവിത -ശ്രീഷ )

sponsored advertisements

sponsored advertisements

sponsored advertisements

19 February 2023

അറിയേണ്ടാത്തത് (കവിത -ശ്രീഷ )

ശ്രീഷ
എന്നിലൊരു പ്രണയം
പൊട്ടിമുളച്ചതും
അസ്തമിച്ചതും
അവരറിയേണ്ട.

എന്നിലൊരു കനൽ
പുകയൂതിയതും
വെന്തുനീറിയതും
അവരറിയേണ്ട.

എന്നിലൊരു ശിശിരം
ഇലയറുതത്തും
വേരടർത്തിയതും
അവരറിയേണ്ട.

എന്നിലൊരു പേമാരി
താണ്ഡവമാടിയതും
തലയെടുത്തതും
അവരറിയേണ്ട.

എന്നിലൊരു വെയിൽ
ചുട്ടെരിഞ്ഞതും
പൊട്ടിത്തെറിച്ചതും
അവരറിയേണ്ട.

എന്നിലൊരു നിഴൽ
കരിമ്പന കുത്തിയതും
വിറളി പിടിച്ചതും
അവരറിയേണ്ട.

എന്നിലൊരു ചുഴി
മൂപ്പെത്തിയതും
മുങ്ങിയതും
അവരറിയേണ്ട.

എന്നിലൊരു പ്രളയം
ചാലു കീറിയതും
കരകവിഞ്ഞതും
അവരറിയേണ്ട.

എന്നിലൊരു കാറ്റ്
ആഞ്ഞടിച്ചതും
തച്ചുടച്ചതും
അവരറിയേണ്ട.

എന്നിലൊരു ലാവ
ഉറവയെടുത്തതും
ഒലിച്ചിറങ്ങിയതും
അവരറിയേണ്ട.

എന്നിലൊരു ഭ്രാന്ത്
ഫണം വിടർത്തിയതും
വസന്തം നിലം പതിച്ചതും
നീയറിയണ്ട!

ശ്രീഷ