BREAKING NEWS

Chicago
CHICAGO, US
4°C

സ്ത്രീജന്മം (കവിത-സുനിത സുകുമാരൻ)

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

സ്ത്രീജന്മം (കവിത-സുനിത സുകുമാരൻ)

ബുദ്ധിയും ശക്തിയും സൃഷ്ടിസംഹാരവു-
മൊന്നിച്ചു മേളിച്ച ജന്മപുണ്യം
വാത്സല്യധാരയാൽ ലോകത്തെ മൊത്തമായ്
കാൽക്കീഴിലാക്കാനും കെൽപ്പുള്ളവൾ!

അമ്മയെന്നുള്ള രണ്ടക്ഷരമേളനം
സംഗീതമായ് ഭൂവിൽ പെയ്തുതന്നോൾ
സോദരി, പുത്രി, സഹധർമ്മിണി പിന്നെ-
യേറ്റം പ്രണയിനി, കൂട്ടുകാരി!

പൂവിന്റെ ഭംഗിയുമാഴിതൻ രൗദ്രവു-
മാകാശശാന്തതയെന്നുവേണ്ടാ
മാനിനോടും കണ്ണീർത്തുള്ളിയോടും കവി-
പാടേയുപമിച്ചതെന്തുവേറെ?

പീഡനം പേടിച്ചങ്ങോടിയോളിയ്ക്കുന്ന-
കാലത്തിൽ ജീവിതമെങ്കിലും സ്ത്രീ
നാട് ഭരിയ്ക്കുന്നു നാട്ടാരെയൂട്ടുന്നു
റോഡിൽ വളയം പിടിച്ചിടുന്നു.

രാവിൽ മഴയിലുമാർദ്രനിലാവിലും
പ്രേമം വിതറുന്ന സ്ത്രീയതല്ലോ
ജീവന്റെയോളങ്ങൾ ഭൂവിൽ സമർപ്പിച്ചു
കാലത്തെ മുന്നോട്ടങ്ങാനയിപ്പൂ.

സുനിത സുകുമാരൻ