തുടിതാളങ്ങൾ (കവിത -ലാലി രംഗനാഥ് )

sponsored advertisements

sponsored advertisements

sponsored advertisements


2 August 2022

തുടിതാളങ്ങൾ (കവിത -ലാലി രംഗനാഥ് )

ന്തിനെൻ വൃണിതചിത്തത്തിന്റെയുൾത്തട-
ചിന്തകൾ ചീന്തി നീ പെയ്തിറങ്ങി..???
എന്തിനെൻ പാട്ടിന്റെ ശ്രുതിഭംഗം നിന്നിലെ
സ്വരമായി നെഞ്ചോട് ചേർത്തുവച്ചു…??

എന്തിനെന്നാകാശ സ്വപ്നത്തിലെന്നുമാ,
കരാംഗുലികളാലേ നിറം പകർന്നു??
എന്തിനെൻ വ്യർത്ഥമാം മോഹത്തുരുത്തി-
ലേയ്ക്കേകാകിയായ് വന്നു കൂട്ടുകൂടി??

ഇന്നുനിൻ മൗനമെന്നിൽ വിതച്ചീടുമീ
നോവിന്റെ തിരയിളക്കം നീയറിയുന്നോ…
ഒരു വാക്കു പൂത്തിരുന്നെങ്കിൽ നിൻ ചൊടിയിലെ
തുടിതാളമാകുവാൻ ആശിപ്പൂ ഞാൻ.