മഴ വിളിക്കുന്നുണ്ട് (കവിത-ഉണ്ണി ഭാസി )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 May 2022

മഴ വിളിക്കുന്നുണ്ട് (കവിത-ഉണ്ണി ഭാസി )

ചുവരിൽ ഘടികാരത്തിലെ
നിമിഷ സൂചികൾ
നിന്നയിടം തന്നെ
തലതല്ലി നില്ക്കുന്നുണ്ട്…
മച്ചിലൊരു പങ്ക
മുടന്തിമുരണ്ട് കറങ്ങുന്നുണ്ട്…
ജാലകപ്പുറത്ത്
പെയ്യാതെനിന്നൊരു
കാർമേഘം ദുർമുഖം കാട്ടുന്നുണ്ട്…
പൂമണമൊന്നും
പടർത്താതെയൊരു കാറ്റ്
ഒഴിഞ്ഞൊഴിഞ്ഞ് പോകുന്നുണ്ട്…
കാല്പാടുകൾ മാഞ്ഞ്
ഇരുണ്ടുനീണ്ടൊരു
ഗുഹാമുഖം പടിവാതിലിൽ നിന്ന്
അനന്തമായ് നീളുന്നുമുണ്ട്…
അതിനുമപ്പുറം
നനവുപോലൊരു മഴ ചാറുന്നുണ്ട്…
കുളിരായൊരു കാറ്റ് വീശുന്നുണ്ട്…!
പടിയിറങ്ങണം…
മഴ വിളിക്കുന്നുണ്ട്…കാറ്റും…!