ശ്യാമസന്ധ്യാമനം (കവിത -ഉഷാറാണി ശശികുമാർ മാടശ്ശേരി )

sponsored advertisements

sponsored advertisements

sponsored advertisements

31 July 2022

ശ്യാമസന്ധ്യാമനം (കവിത -ഉഷാറാണി ശശികുമാർ മാടശ്ശേരി )

ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി

കടലിനോടാണെൻ്റെ പ്രണയമെന്നോതി
യൊഴുകിയകലുന്ന കാറ്റിൻ്റെ കാലിൽ
തിരയായ് തഴുകുന്ന, ശ്യാമസന്ധ്യാ മന-
മലിയും നീഹാരമണിയാണെൻ പ്രണയം ;

അനുസ്യൂതമീ ചലനമെന്തിനെന്നറിയാതെ
അവിരാമമൊഴുകുന്ന ഗീതം മറ,ന്നൊരു
മാത്രയമ്പരന്നെന്നിലൊളിക്കുന്ന
സ്വരബിന്ദുവാണെൻ്റെ പ്രണയം;

മന്മഥൻ ചാർത്തുന്നതിരമണീയമാം പുഷ്പതൂണീരങ്ങളിലറിയാതൊളിയ്ക്കുന്ന,
വിടരാത്ത പൂക്കളായാരോ ഉപേക്ഷിക്കും
നിറമറിയാമുകുളമാണെൻ പ്രണയം.