തൃക്കാക്കരയിൽ ഇത്തവണ ചരിത്രവും രാഷ്ട്രീയവും മാറുകയാണ്. 69 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകശം വിനിയോഗിച്ചത്. ആകെയുള്ള 1,96,805 പേരില്‍ 1,35,294 പേര് വോട്ട് രേഖപ്പെടുത്തി. മണ്ഡലരൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ ഉയര്‍ന്ന പോളിങ് ശതമാനമാണിത്.
2021ല്‍ 59.83 ശതമാനം ആയിരുന്നു പോളിങ്. 2011ല്‍ 65 ശതമാനം, 2016ല്‍ 61 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.