പ്രണയം (കവിത -ബിനി മൃദുൽ , കാലിഫോർണിയ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 February 2023

പ്രണയം (കവിത -ബിനി മൃദുൽ , കാലിഫോർണിയ )

ബിനി മൃദുൽ , കാലിഫോർണിയ

എന്റെ മനസ്സിലൊരു പ്രണയം..
ആരുമേ അറിയാത്ത പ്രണയം..
ആരോടും പറയാത്ത പ്രണയം…
സായന്തനത്തിലെ സൂര്യനോടാവാം..
രാവിൽ തിളങ്ങും ചന്ദ്രനോടാവാം
കളകളം ഒഴുകുന്ന പുഴകളോടാടാവാം..
എന്റെ മനസ്സിലൊരു പ്രണയം….
ശ്യാമമേഘങ്ങൾ തേടുന്ന മഴയോടാകാം..
ഇളം കാറ്റിനെ പ്രണയിക്കും ഇലകളോടാവാം..
എന്നിലെ എന്നെ പിരിയാതിരിക്കും
നിഴലുകലോടാകാം…
എന്റെ മനസ്സിലൊരു പ്രണയം…
എന്തിനെന്നില്ലാത്ത പ്രണയം..
ആരാരും അറിയാത്ത പ്രണയം..
രാക്കിളി പാട്ടിന്റെ ഈണങ്ങൾ
പാടുന്ന രാവിന്റെ ചേതനയോടാകാം..
മഴമേഘക്കാറുകൾ കൂട്ടിയിണക്കിയ
മഴവില്ലിനോടോ ആകാം..
കാർത്തിക രാവിൽ സന്ധ്യയെ
തേടുന്ന കുങ്കുമ സൂര്യനോടാകാം..
എന്റെ മനസ്സിലൊരു പ്രണയം…
ആരാരും തേടാത്ത പ്രണയം..
പ്രകൃതിയോടുള്ളൊരു പ്രണയം…
രാവിന്റെ മാറിൽ ചാഞ്ഞുറങ്ങീടും
നക്ഷത്രങ്ങകുഞ്ഞുങ്ങളോടാകാം..
ഇളം വെയിലിൽ നാണിച്ചു നിൽക്കും
പൂക്കളോടുമൊ ആകാം..
ഇന്നെന്റെ മനസ്സിലൊരു പ്രണയം..
ആരോരും അറിയാത്ത പ്രണയം..
പ്രകൃതിയെ തൊട്ട് ഉണർത്തിയ..
ആത്മാർത്ഥമായൊരു പ്രണയം..
എന്റെ മനസ്സിലുള്ളൊരു പ്രണയം…