പ്രണയസൗധം (കവിത-പ്രസാദ് കുറ്റിക്കോട് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 April 2022

പ്രണയസൗധം (കവിത-പ്രസാദ് കുറ്റിക്കോട് )

ന്ത്യക്കു നെറ്റിയിൽ തിലകമായ് നിൽക്കും
പ്രണയസൗധം കണ്ടുവോ?
താഴെയൊഴുകും യമുനയെക്കണ്ടുവോ?
യമുനതൻ നാഭിയിൽ നിന്നൊരു തുള്ളി
നീരെടുത്തേ രുചിച്ചിറക്കൂ,
ആരുടേതാണതിൽക്കലരും
വിയർപ്പിന്നുപ്പുരസം? മൺമറഞ്ഞ
ഭൂതകാലപ്രതാപത്തിൻ്റെയോ,
കല്ലിനോടും മണ്ണിനോടും മല്ലിടും
പാവം മാനുഷർ പൊഴിച്ചതോ?
വെണ്ണക്കല്ലുകൾക്കു് കാതോർക്കുകിൽ
കേൾക്കാം നെഞ്ചുകീറിക്കേഴും വിലാപങ്ങൾ
കൽപ്പാളികൾക്കിടയിൽ കാണാമറ്റവിരലുകൾ
ചിതറിയ രക്തക്കറകളുടഞ്ഞ കണ്ണീർക്കുടങ്ങൾ
കാണാം, പുത്രദുഃഖത്തിലമരും മാതാപിതാക്കൾ
വൈധവ്യദോഷം പേറും യുവതികൾ
പിതൃദുഃഖത്തിലലിയുന്ന മക്കൾ
ജന്മജന്മാന്തരങ്ങളായുഴറുന്ന മാനവദുഃഖ
സ്മൃതിജലപരപ്പുകൾ…
നടുവൊടിഞ്ഞ കൂരകൾ കുരലനക്കുന്ന
നിത്യദാരിദ്ര്യത്തിനനന്തവിലാപങ്ങൾ…
എല്ലു നീരാക്കി, കരളുരുക്കി
ദാഹം മറച്ചും വിശപ്പുമരിച്ചും
രാപ്പകൽ മറന്നും മണ്ണുനിരത്തിയും നികത്തിയും
കല്ലേന്തിയും വിയർപ്പാൽ ചാന്തുകുഴച്ചും
നടുവൊടിഞ്ഞും ദേഹമിടറിയും
മരണം ശ്വസിച്ചും ഭയന്നും
നോവുതീണ്ടിപ്പിടഞ്ഞും തീർത്ത
പ്രണയകുടീരമൊരു പീഢിതകാവ്യം
ആരുകണ്ടതിൻ പിന്നിലെ കാഴ്ച്ചകൾ
ആരുകണ്ടുവാകൃഷ്ണസാഗരം
ആരോർക്കുവാനാമാനുഷപ്രയത്നങ്ങളേവരും
കാണുമതിൻ ഭംഗി;പിന്നിൽ സ്ഫുരിക്കും പ്രണയവും…

പ്രസാദ് കുറ്റിക്കോട്