പ്രണയാതീതമെൻ പ്രണയം (കവിത -ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 March 2022

പ്രണയാതീതമെൻ പ്രണയം (കവിത -ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി )

ന്വന്തരങ്ങൾ തൻ പ്രേമ-
വൃന്ദാവനങ്ങളിൽ കാലമെഴുതും
പ്രണയകാവ്യങ്ങൾക്കന്യ,മനശ്വരം,
പ്രണയാതീതമെൻ പ്രണയം!

അനുസ്യൂതമീ പ്രകൃതി,യാർദ്ര-
യായ് പാടുന്ന ഗാനങ്ങൾക്കജ്ഞാത-
മെൻ ഹൃദയം നിറവോടെ, നിർത്താതെ
പാടുമനവദ്യസുന്ദരദേവരാഗം !

മേഘമയൂഖ മാലകൾ ചാർത്തിയും
മായാത്ത മഴവിൽച്ചിത്രം വരച്ചും
ഋതുക്കൾ നിറയ്ക്കുന്ന വർണ്ണഭേദ-
ങ്ങൾക്കതീതമീ മോഹനവർണ്ണതരംഗം!

ധരണിതന്നലിവുമായകതാരിൽ
തുളുമ്പും മകരന്ദം പ്രിയദം മധുരതരം!
പ്രിയമോടെ പൂങ്കുയിൽ പാടി വിളിയ്ക്കും
മൊഴിമധുരത്തിലുമന്യമീ മധുരം!
.